Nilambur By-Election: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: നിലമ്പൂരിൽ അഡ്വ. മോഹൻ ജോർജ് ബിജെപി സ്ഥാനാർത്ഥി

Nilambur By-Election: നിലമ്പൂരിൽ ശക്തമായ മത്സരമുണ്ടാകുമെന്നും ജനങ്ങൾ മാറി ചിന്തിക്കുമെന്നും ബിജെപി സ്ഥാനാർത്ഥി മോഹൻ ജോർജ് പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Jun 1, 2025, 12:58 PM IST
  • നിലമ്പൂരിൽ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു
  • അഡ്വ. മോഹന്‍ ജോര്‍ജ് ആണ് ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്
  • പ്രഖ്യാപനം നടത്തിയത് ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ്
Nilambur By-Election: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: നിലമ്പൂരിൽ അഡ്വ. മോഹൻ ജോർജ് ബിജെപി സ്ഥാനാർത്ഥി

മലപ്പുറം: നിലമ്പൂരിൽ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. അഡ്വ. മോഹന്‍ ജോര്‍ജ് ആണ് ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. പ്രഖ്യാപനം നടത്തിയത് ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ്.

Add Zee News as a Preferred Source

Also Read:  നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ആവേശം പകരാൻ മുഖ്യമന്ത്രി ഇന്ന് മണ്ഡലത്തിൽ

മോഹന്‍ ജോര്‍ജ് കേരള കോണ്‍ഗ്രസ് മുന്‍ നേതാവാണ്. നിലവിൽ നിലമ്പൂർ കോടതിയിൽ അഭിഭാഷകനായി പ്രവർത്തിച്ചു വരികയാണ് അദ്ദേഹം. മോഹൻ ജോർജ് മാർത്തോമ്മാ സഭാ പ്രതിനിധിയും നിലമ്പൂർ ചുങ്കത്തറ സ്വദേശിയുമാണ്. നിലവിൽ ബിജെപി അംഗമല്ലാത്ത മോഹൻ ജോർജ് താമസിയാതെ പാർട്ടി അംഗത്വം എടുക്കുമെന്നാണ് സൂചന. മോഹൻ ജോർജ് നിലമ്പൂരിൽ മത്സരിക്കുന്നത് പാർട്ടി ചിഹ്നത്തിൽ തന്നെയാവും. 

Also Read: പവർഫുൾ ഗുരു ആദിത്യ രാജയോഗത്താൽ ഇവർക്ക് ലഭിക്കും വൻ സമ്പത്ത് ഒപ്പം പുരോഗതിയും!

കഴിഞ്ഞദിവസം ബിജെപി നേതൃത്വം തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും മോഹൻ ജോർജ് പ്രതികരിച്ചിരുന്നു. 47 വര്‍ഷമായി കേരള കോണ്‍ഗ്രസ് ബിയിലെ സജീവ പ്രവര്‍ത്തകനാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവായ മോഹൻ ജോർജ്.  അദ്ദേഹം കേരള കോൺഗ്രസിൻ്റെ സംസ്ഥാന സെക്രട്ടറിയുമായിരുന്നു. ഇത് കൂടാതെ മോഹൻ ജോർജ് കേരള കോൺഗ്രസിൻ്റെ വിദ്യാർത്ഥി വിഭാഗത്തിൻ്റെയും യുവജന വിഭാഗത്തിൻ്റെയും സംസ്ഥാന നേതൃനിരയിലും പ്രവർത്തിച്ചിട്ടുണ്ട്. മാര്‍ത്തോമ സഭ കൗണ്‍സില്‍ അംഗം, മാര്‍ത്തോമ കോളേജ് കൗണ്‍സില്‍ അംഗം, ചുങ്കത്തറ മാര്‍ത്തോമ ചര്‍ച്ച് ഉപാധ്യക്ഷന്‍ എന്നീ നിലകളിൽ അദ്ദേഹം പ്രവര്‍ത്തിച്ചുവരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
 

Trending News