)
മലപ്പുറം: കനത്ത മഴയിലും ഉപതിരഞ്ഞെടുപ്പിന് ആവേശം പകരം മുഖ്യൻ ഇന്ന് നിലമ്പൂരിലെത്തും. നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 3:30 ന് കോടതിപടിയിലാണ് പരിപാടി നടക്കുന്നത്.
പിവി അൻവർ അടക്കം ഉയർത്തുന്ന രാഷ്ട്രീയ വിമർശനങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ മറുപടിയാണ് ഇന്നത്തെ ഇടതുമുന്നണി കൺവെൻഷനെ ഉദ്വേഗഭരിതമാക്കുന്നത്. അൻവറുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കെ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം ചില രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കിയേക്കും. എൽഡിഎഫിന്റെ സംസ്ഥാന നേതാക്കളും മന്ത്രിമാരും സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
ചൊവ്വാഴ്ച പഞ്ചായത്ത് കൺവെൻഷനുകളും മെയ് മൂന്ന്, നാല് തീയതികളിൽ ബൂത്ത് കൺവെൻഷനുകളും നടക്കുമെന്നാണ് റിപ്പോർട്ട്. ഇതിനിടയിൽ നാളെ അതായത് തിങ്കളാഴ്ച എം. സ്വരാജ് നാമനിർദേശ പത്രിക സമർപ്പിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.