നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എം സ്വരാജ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇക്കാര്യം വാർത്താ സമ്മേളനത്തിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുൻ എംഎൽഎയും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ് സ്വരാജ്. നിലമ്പൂര്‍ സ്വദേശിയും കൂടിയാണ്. നിലവിൽ ദേശാഭിമാനി റെസിഡന്റ് എഡിറ്റർ ആണ് എം സ്വരാജ്.
ആര്യാടൻ ഷൌക്കത്ത് ആണ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി. നിലമ്പൂർ മുൻ എംഎൽഎയും മുൻ മന്ത്രിയും കോൺഗ്രസ് നേതാവും ആയിരുന്ന ആര്യാടൻ മുഹമ്മദിന്റ മകനാണ് ഷൌക്കത്ത്. ഇടത് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച പിവി അൻവർ രാജിവച്ച ഒഴിവിലാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇടതുപക്ഷത്തോട് പിണങ്ങിയായിരുന്നു അൻവറിന്റെ രാജി.
എസ്എഫ്ഐയിലൂടെ ആയിരുന്നു എം സ്വരാജിന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ തുടക്കം. 2005 ൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആയി. 2011 ൽ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ആയി. 2016 ലെ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിൽ കോൺഗ്രസിന്റെ ശക്തനായ സ്ഥാനാർത്ഥിയായിരുന്ന മുൻ മന്ത്രി കെ ബാബുവിനെ തോൽപിച്ച് നിയമസഭയിൽ എത്തി. 2021 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വരാജ് വീണ്ടും തൃപ്പൂണിത്തുറയിൽ മത്സരിച്ചെങ്കിലും കെ ബാബുവിനെതിരെ 1232 വോട്ടുകൾക്ക് പരാജയപ്പെട്ടു.
1979 മെയ് 27 ന് മലപ്പുറം ജില്ലയിലെ ഭൂദാൻ കോളനിയിൽ പിആർ മുരളീധരൻ നായരുടേയും പിആർ സുമംഗി അമ്മയുടേയും മകനാണ്. കേരള സർവ്വകലാശാലയിൽ നിന്ന് എൽഎൽബി ബിരുദവും അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്ന് എംഎ ബിരുദവും സ്വന്തമാക്കിയിട്ടുണ്ട് എം സ്വരാജ്. സിപിഎം നിരയിലെ മികച്ച വാഗ്മിയായും അദ്ദേഹം അറിയപ്പെട്ടു. സാമൂഹ്യ മാധ്യമങ്ങളിൽ രാഷ്ട്രീയഭേദമന്യേ ഏറെ പേർ പിന്തുടരുന്ന വ്യക്തികൂടിയാണ് സ്വരാജ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









