Nilambur By Election: തന്റെ യുഡിഎഫ് പ്രവേശനം വൈകുന്നതിലും പിവി അൻവറിന് കടുത്ത അതൃപ്തിയാണുള്ളത്. ആരെയെങ്കിലും മത്സരിപ്പിച്ച് എംഎൽഎ ആക്കാനല്ല താൻ രാജിവച്ചത് എന്നും അൻവർ വ്യക്തമാക്കുന്നുണ്ട്.

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചതോടെ മുന്നണികളെല്ലാം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടന്നിരിക്കുകയാണ്. ഇടത് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച പിവി അന്‍വര്‍ സിപിഎമ്മിനോട് പിണങ്ങി രാജിവച്ചതോടെയാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. തൃണമൂല്‍ കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അന്‍വര്‍ യുഡിഎഫുമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയതും ആണ്.
എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം യുഡിഎഫിനെ സംബന്ധിച്ച് കീറാമുട്ടിയാകും എന്ന സൂചനകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ പിവി അന്‍വര്‍ കടുത്ത അതൃപ്തിയില്‍ ആണ്. യുഡിഎഫിലെ അസോസിയേറ്റഡ് അംഗമാക്കാം എന്ന വാഗ്ദാനം ഇതുവരെ പാലിക്കപ്പെട്ടിട്ടില്ലെന്നത് അന്‍വര്‍ തന്നെ വ്യക്തമാക്കുന്നു. അണികള്‍ ഇതില്‍ അതൃപ്തരാണെന്നും അന്‍വര്‍ പരസ്യമായി പറഞ്ഞു.
ആര്യാടന് മുഹമ്മദിന്റെ മകന് ആര്യാടന് ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കം കോണ്‍ഗ്രസില്‍ നടക്കുന്നുണ്ട്. ഷൗക്കത്തിന്റെ പേര് ഹൈക്കമാന്‍ഡിന് മുന്നില്‍ എത്തിയതായും വിവരമുണ്ട്. എന്നാല്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ അന്‍വര്‍ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. ആരെങ്കിലും മത്സരിപ്പിച്ച് എംഎല്‍എ ആക്കാനാല്ല താന്‍ രാജിവച്ചതെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞു. വേണമെങ്കില്‍ താന്‍ തന്നെ വീണ്ടും മത്സരിപ്പിച്ചേക്കുമെന്ന വെല്ലുവിളിയും അദ്ദേഹം ഉയര്‍ത്തുന്നുണ്ട്.
ആര്യാടന് മുഹമ്മദിന്റെ അപ്രമാദിത്തം തകര്‍ത്തുകൊണ്ടാണ് പിവി അന്‍വര്‍ നിലമ്പൂരില്‍ എംഎല്‍എ ആയത്. ആര്യാടന് കുടുംബവുമായി അന്‍വറിനുള്ള പരമ്പരാഗത വൈരവും പ്രസിദ്ധമാണ്. അന്‍വറിന്റെ എതിര്‍പ്പ് അവഗണിച്ച് യുഡിഎഫ് ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കി മുന്നോട്ട് പോയാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ പ്രക്ഷുബ്ധമാകും എന്ന് ഉറപ്പാണ്. തന്നെ പരിഗണിച്ചില്ലെങ്കില്‍ ആര്യാടന് ഷൗക്കത്ത് എങ്ങനെ ആയിരിക്കും പ്രതികരിക്കുക എന്നതും നിര്‍ണായകമാണ്.
വിഎസ് ജോയിയെ സ്ഥാനാര്‍ത്ഥിയാക്കുമോ എന്ന ചര്‍ച്ചകളും സജീവമായി മുന്നോട്ട് പോകുന്നുണ്ട്. ജോയിക്ക് പിവി അന്‍വറിന്റെ പിന്തുണയും ഉണ്ട്. ആര്യാടന് ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ വിഎസ് ജോയ് അനുയായികളും രംഗത്തുണ്ട്.
പിവി അന്‍വറിനെ മുന്നില്‍ നിര്‍ത്തിയായിരുന്നു നിലമ്പൂര്‍ എന്ന കോണ്‍ഗ്രസ് കുത്തക മണ്ഡലം 2016 ല്‍ എല്‍ഡിഎഫ് പിടിച്ചെടുത്തത്. 2021 ലും ആ വിജയം ആവര്‍ത്തിക്കാന്‍ അന്‍വറിന് സാധിച്ചു. പിണറായി വിജയന്റെ വിശ്വസ്തനായിരുന്ന അന്‍വര്‍ പൊലീസിലെ ഉന്നതരെ വിമര്‍ശിച്ച് രംഗത്ത് വന്നതിന് പിറകെയാണ് സിപിഎമ്മുമായി അകന്നത്. അന്‍വറിന് മുഖ്യമന്ത്രി തന്നെ തള്ളിപ്പറയുകയും ചെയ്തു. ഇതോടെ അകല്‍ച്ച പൂര്‍ത്തിയാവുകയും ഒടുവില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുകയും ചെയ്തു.
അന്‍വറിന്റെ പിന്തുണയില്ലാതെ നിലമ്പൂരില്‍ വിജയം കൊയ്യുക എന്നത് സിപിഎമ്മിനെ സംബന്ധിച്ച് എളുപ്പമാവില്ല. യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം മാത്രമായിരിക്കും എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാവുക. മുന്‍ തിരഞ്ഞെടുപ്പുകളിലേതുപോലെ ഒരു ഇടതുസ്വതന്ത്രനെ രംഗത്തിറക്കുമോ അതോ, പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തന്നെ മത്സരിപ്പിക്കുമോ എന്ന് കാത്തിരുന്ന് കാണാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.