Nilambur By Election 2025: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് 2025: ഫലം അനുകൂലമായിരിക്കും; തനിക്ക് കൂടുതൽ പിന്തുണ സ്ത്രീ വോട്ടർമാരിൽ നിന്നും

നിലമ്പൂരിൽ മുൻ വർഷങ്ങളേക്കാൾ അധികം പോളിംഗ് നടന്നെന്നും ജനങ്ങൾ ആവേശപൂർവ്വം വോട്ട് ചെയ്‌തെന്നും വ്യക്തമാക്കി അൻവർ.

Written by - Zee Malayalam News Desk | Last Updated : Jun 21, 2025, 01:49 PM IST
  • ഫലം അനുകൂലമായിരിക്കും, തനിക്ക് കൂടുതൽ പിന്തുണ ലഭിച്ചത് സ്ത്രീ വോട്ടർമാരിൽ നിന്നും
  • പുരുഷന്മാരെക്കാൾ 12,651 സ്ത്രീകൾ ഇത്തവണ വോട്ട് ചെയ്തുവെന്നും വ്യക്തമാക്കി
Nilambur By Election 2025: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് 2025: ഫലം അനുകൂലമായിരിക്കും; തനിക്ക് കൂടുതൽ പിന്തുണ സ്ത്രീ വോട്ടർമാരിൽ നിന്നും

നിലമ്പൂർ:  നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ ഫലം അറിയാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ തിരഞ്ഞെടുപ്പിൽ അനുകൂല പ്രതീക്ഷയുമായി മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പിവി അൻവർ രംഗത്ത്.   

Add Zee News as a Preferred Source

Also Read: വിജയപ്രതീക്ഷയിൽ മുന്നണികൾ; 23ന് വോട്ടെണ്ണുമ്പോൾ ആര് വാഴും ആര് വീഴും?

നിലമ്പൂരിൽ മുൻ വർഷങ്ങളേക്കാൾ അധികം പോളിംഗ് നടന്നെന്നും ജനങ്ങൾ ആവേശപൂർവ്വം വോട്ട് ചെയ്‌തെന്നും വ്യക്തമാക്കിയ അൻവർ അടിച്ചേൽപ്പിച്ച തിരഞ്ഞെടുപ്പ് എന്ന് പറഞ്ഞവർ ആണ് ഈ കണക്കുകൾക്ക് മറുപടി പറയേണ്ടതെന്നും പറഞ്ഞു. പ്രതികൂല കാലാവസ്ഥയിലും പോളിംഗ് ഉയർന്നുവെന്ന് പറഞ്ഞ അൻവർ തനിക്ക് ഏറ്റവും പിന്തുണ ലഭിച്ചത് സ്ത്രീ വോട്ടർമാരിൽ നിന്നാണെന്നും. പുരുഷന്മാരെക്കാൾ 12,651 സ്ത്രീകൾ ഇത്തവണ വോട്ട് ചെയ്തുവെന്നും വ്യക്തമാക്കി. 

Also Read: ജൂൺ 24 മുതൽ ഇവർക്ക് ഭാഗ്യ പെരുമഴ; ഗജകേസരി രാജയോഗത്താൽ വമ്പൻ നേട്ടങ്ങൾ!

ഇത്തവണ 2021 നേക്കാൾ 1,224 വോട്ട് അധികം ഉണ്ടായെന്നും പോസ്റ്റൽ വോട്ടുകൾ കൂടി വന്നാൽ ഇനിയും എണ്ണം കൂടുമെന്നും അൻവർ പറഞ്ഞു. താൻ  75,000 വോട്ട് വാങ്ങി ജയിക്കുമെന്നാണ് വിശ്വാസമെന്നും അൻവർ പറഞ്ഞു. ഇത്രയൊക്കെ കാര്യങ്ങൾ പറഞ്ഞിട്ടും അതിനപ്പുറത്തേക്ക് എന്തെങ്കിലും ഉണ്ടായാൽ താൻ നിസഹായനാണ് എന്നും അൻവർ പറഞ്ഞു. എൽഡിഎഫിൽ നിന്നും യുഡിഎഫിൽ നിന്നും വോട്ടുകൾ പിടിക്കുമെന്നും അതിൽത്തന്നെ എൽഡിഎഫിൽ നിന്നാകും കൂടുതൽ വോട്ട് പിടിക്കുക എന്നും അൻവർ വ്യക്തമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News