)
മലപ്പുറം: നിലമ്പൂരിൽ നിന്ന് ആര് നിയമസഭയിലേക്ക് എത്തുമെന്ന് ഉറ്റുനോക്കി രാഷ്ട്രീയ കേരളം. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങി. ആദ്യ ലീഡ് ആര്യാടൻ ഷൗക്കത്തിന്. ചുങ്കത്ത മാർത്തോമ്മ ഹയർ സെക്കണ്ടറി സ്കൂളിൽ വോട്ടെണ്ണൽ ആരംഭിച്ചു. എട്ട് മണിയോടെയാണ് വോട്ടുകൾ എണ്ണിത്തുടങ്ങിയത്. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണിത്തുടങ്ങിയത്.
എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ്, യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്, എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജ്, സ്വതന്ത്ര സ്ഥാനാർഥി പിവി അൻവർ എന്നിവർ ഉൾപ്പെടെ ആകെ 10 സ്ഥാനാർഥികളാണ് മത്സരിച്ചത്. ആദ്യ ലീഡുകൾ പുറത്ത് വരുമ്പോൾ ആര്യാടൻ ഷൗക്കത്ത് ലീഡ് നേടിയിരിക്കുകയാണ്.
പോസ്റ്റൽ, സർവീസ് വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ലീഡ് നേടിയിരിക്കുന്നത് ആര്യാടൻ ഷൗക്കത്ത് ആണ്. 263 പോളിങ് ബൂത്തുകളിലെ വോട്ടുകൾ എണ്ണുന്നതിനായി 14 ടേബിളുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഏകദേശം 11 മണിയോടെ ഫലപ്രഖ്യാപനം ഉണ്ടാകുമെന്നാണ് വ്യക്തമാകുന്നത്. 19 റൗണ്ടുകളിലായാണ് 263 പോളിങ് ബൂത്തുകളിലെ വോട്ടുകൾ എണ്ണുക.
പോസ്റ്റൽ വോട്ടുകൾക്ക് പിന്നാലെ പിന്നാലെ ആദ്യം വഴിക്കടവ് പഞ്ചായത്തിലെ വോട്ടുകളായിരിക്കും എണ്ണുക. ഇതിന് ശേഷം മൂത്തേടം, എടക്കര, പോത്തുകല്ല്, ചുങ്കത്തറ എന്നീ പഞ്ചായത്തുകളിലെ വോട്ടുകൾ എണ്ണും. എടക്കര പഞ്ചായത്തിലെയും പോത്തുകല്ലിലെയും ചുങ്കത്തറയിലെയും നഗരസഭയിലെയും വോട്ടുകളെണ്ണി കഴിയുന്നതോടെ ചിത്രം തെളിയും.
വോട്ടെണ്ണുന്ന കേന്ദ്രത്തിന് ത്രിതല സുരക്ഷാ സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സേനയുടെയും 900 പോലീസുകാരുടെയും സുരക്ഷ വോട്ടെണ്ണൽ കേന്ദ്രത്തിന് ഉറപ്പാക്കിയിട്ടുണ്ട്. 24 കൗണ്ടിങ് സൂപ്പർവൈസർമാർ, 25 മൈക്രോ ഒബ്സർവർമാർ, ഏഴ് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാർ, 30 കൗണ്ടിങ് അസിസ്റ്റന്റുമാർ എന്നിവരുൾപ്പെടെ 86 ഉദ്യോഗസ്ഥരാണ് വോട്ടെണ്ണുന്നതിനായി നിയോഗിക്കപ്പെട്ടിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.