മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വിജയം ഉറപ്പെന്ന് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്. യുഡിഎഫിന്റെ വിജയം ഉറപ്പാണ്. നേതാക്കളുടെ പ്രസ്താവനകളിൽ നിന്ന് ഇക്കാര്യം ബോധ്യമാണ്. മറ്റ് പാർട്ടിക്കാർക്കും യുഡിഎഫ് ജയിക്കുമെന്ന് മനസ്സിലായി. യുഡിഎഫ് എല്ലാ പഞ്ചായത്തിലും നഗരസഭയിലും വൻ ഭൂരിപക്ഷം നേടും. ഭൂരിപക്ഷം പറയാനില്ലെന്നും ആര്യാടൻ ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ആദ്യ മൂന്ന് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ലീഡ് തുടരുകയാണ്. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ മുതൽ ഷൗക്കത്ത് ലീഡ് നേടിയിരുന്നു. മൂന്ന് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ പിവി അൻവറും വോട്ടുകൾ നേടുന്ന കാഴ്ചയാണ് കാണുന്നത്. മൂന്നാം റൗണ്ട് വോട്ടുകൾ എണ്ണുമ്പോൾ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ് രണ്ടാം സ്ഥാനത്ത് തുടരുകയാണ്.
ALSO READ: ഉറ്റുനോക്കി രാഷ്ട്രീയ കേരളം; നിലമ്പൂരിൽ വോട്ടെണ്ണൽ തുടങ്ങി, ആദ്യ ലീഡ് ആര്യാടൻ ഷൗക്കത്തിന്
ഓരോ പോളിങ് ബൂത്തുകളിലെയും വോട്ടെണ്ണൽ ഇങ്ങനെ
റൗണ്ട് 1 - വഴിക്കടവ്
റൗണ്ട് 2- വഴിക്കടവ്
റൗണ്ട് 3- വഴിക്കടവ്
റൗണ്ട് 4- വഴിക്കടവ് + മൂത്തേടം
റൗണ്ട് 5- മൂത്തേടം
റൗണ്ട് 6- എടക്കര
റൗണ്ട് 7- എടക്കര +പോത്തുകല്ല്
റൗണ്ട് 8- പോത്തുകല്ല്
റൗണ്ട് 9- പോത്തുകല്ല്
റൗണ്ട് 10- ചുങ്കത്തറ
റൗണ്ട് 11- ചുങ്കത്തറ
റൗണ്ട് 12- ചുങ്കത്തറ + നിലമ്പുർ
റൗണ്ട് 13- നിലമ്പുർ
റൗണ്ട് 14- നിലമ്പൂർ
റൗണ്ട് 15- നിലമ്പൂർ + കരുളായി
റൗണ്ട് 16- കരുളായി
റൗണ്ട് 17- കരുളായി + അമരമ്പലം
റൗണ്ട് 18- അമരമ്പലം
റൗണ്ട് 19- അമരമ്പലം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









