Nilambur By Election On June 19: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 19-ന്; വോട്ടെണ്ണൽ 23ന്

EC Announces Bypolls To 5 Assembly Seats In 4 States: ഇതുവരെ നടന്ന നാല് ഉപതിരഞ്ഞെടുപ്പിലും യുഡിഎഫും എല്‍ഡിഎഫും സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തിയിരുന്നു.

Written by - Zee Malayalam News Desk | Last Updated : May 25, 2025, 10:56 AM IST
  • നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു
  • ജൂണ്‍ 19 ന് ഉപതിരഞ്ഞെടുപ്പ് നടക്കും വോട്ടെണ്ണല്‍ ജൂണ്‍ 23 നും
  • ഇത് സംബന്ധിച്ച വിജ്ഞാപനം മേയ് 26 ന് ആയിരിക്കും പുറത്തിറങ്ങുക
Nilambur By Election On June 19: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 19-ന്; വോട്ടെണ്ണൽ 23ന്

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ജൂണ്‍ 19 ന് ഉപതിരഞ്ഞെടുപ്പ് നടക്കും വോട്ടെണ്ണല്‍ ജൂണ്‍ 23 നും. ഇത് സംബന്ധിച്ച വിജ്ഞാപനം മേയ് 26 ന് ആയിരിക്കും പുറത്തിറങ്ങുക. നാല് സംസ്ഥാനങ്ങളിലെക്കുള്ള അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

Add Zee News as a Preferred Source

Also Read: ഡല്‍ഹിയില്‍ കനത്ത മഴ; നൂറിലധികം വിമാന സര്‍വീസുകളെ ബാധിച്ചു

പി.വി. അന്‍വര്‍ രാജിവെച്ചതിനെ തുടർന്നാണ്  നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.  രണ്ടാം പിണറായി സര്‍ക്കാര്‍ വന്ന ശേഷമുള്ള അഞ്ചാമത്തെ ഉപതിരഞ്ഞെടുപ്പിനാണ് നിലമ്പൂര്‍ വേദിയാകുന്നത്. ഇതുവരെ നടന്ന നാല് ഉപതിരഞ്ഞെടുപ്പിലും യുഡിഎഫും എല്‍ഡിഎഫും സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തിയിരുന്നു. തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാടും യുഡിഎഫ് സീറ്റ് നിലനിര്‍ത്തിയപ്പോള്‍ ചേലക്കരയില്‍ ഇടതുപക്ഷം ജയിച്ചു. നിലവിൽ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഇരുമുന്നണികളുടെയും അഭിമാന പ്രശ്‌നമാണ്. 

സിറ്റിങ് എംഎല്‍എ എല്‍ഡിഎഫുമായി തെറ്റിപ്പിരിഞ്ഞ് രാജിവെച്ച് യുഡിഎഫിന്റെ വിജയത്തിനായി അങ്കത്തിനിറങ്ങുമ്പോള്‍ സീറ്റ് നിലനിര്‍ത്തി മറുപടി നല്‍കേണ്ടത് സിപിഎമ്മിന്റെ അഭിമാന പ്രശ്‌നമായിരിക്കുകയാണ്. പഴയ ആര്യാടന്റെ തട്ടകം ഒമ്പത് വര്‍ഷത്തിന് ശേഷം തിരിച്ചുപിടിക്കാന്‍ യുഡിഎഫ് തയ്യാറെടുക്കുമ്പോള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയമാകും അവര്‍ക്ക്‌ വെല്ലുവിളിയാകുക. 

Also Read: സൂര്യ കൃപയാൽ മെയ് മാസത്തിലെ അവസാന ഞായർ ഇവർ പൊളിക്കും, നിങ്ങളും ഉണ്ടോ?

തദ്ദേശ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ നിലമ്പൂര്‍ പിടിക്കേണ്ടത് ഇരുമുന്നണികളുടെയും അഭിമാനപ്രശ്‌നമാണ് എന്നത് ശ്രദ്ധയം.  നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ രണ്ടിനാണ് അതുപോലേ നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ അഞ്ചാണ്.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്നാവശ്യപ്പെട്ട് മുൻ എംഎൽഎ പി വി അൻവർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ കത്ത് നൽകിയിരുന്നു. ഇനിയും വൈകിയാൽ നിയമ നടപടിയുമായി ഹൈക്കോടതിയെ സമീപിക്കുമെന്നും പി വി അൻവർ കത്തിൽ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസിൻ്റെ മുന്നൊരുക്കം ഏകോപിപ്പിക്കാനുള്ള ചുമതല നേരത്തെ എ പി അനിൽകുമാറിന് നൽകിയിരുന്നു. നിലമ്പൂർ മണ്ഡലത്തിൽ സിപിഐഎമ്മിൻ്റെ പ്രവർത്തനങ്ങളുടെ ചുമതല എം സ്വരാജിന് നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News