Nimisha Priya Death Sentence: നിമിഷപ്രിയയുടെ മോചനം: ചർച്ചയ്ക്ക് തയ്യാറായി സഹോദരൻ

Nimisha Priya Death Sentence Latest Updates: ചർച്ചയ്ക്കായി മകനെ തന്റെ പ്രതിനിധി എന്ന നിലയിൽ നിയോഗിച്ചത് സൂഫിപണ്ഡിതൻ തന്നെയാണ്. 

Written by - Zee Malayalam News Desk | Last Updated : Jul 18, 2025, 08:22 AM IST
  • നിമിഷപ്രിയയുടെ മോചനത്തിനായി തലാലിന്റെ സഹോദരനുമായി സൂഫി പണ്ഡിതന്റെ മകൻ ചർച്ച നടത്തുന്നു
  • സൂഫിപണ്ഡിതൻ തന്നെയാണ് മകനെ അദ്ദേഹത്തിന്റെ പ്രതിനിധി എന്ന നിലയിൽ ഇതിനായി നിയോഗിച്ചത്
  • ചർച്ചയിൽ നേരിയ പുരോഗതിയുണ്ടെന്നാണ് വിവരം ലഭിക്കുന്നത്
Nimisha Priya Death Sentence: നിമിഷപ്രിയയുടെ മോചനം: ചർച്ചയ്ക്ക് തയ്യാറായി സഹോദരൻ

കോഴിക്കോട്: യെമനിൽ വധശിക്ഷ വിധിച്ചു കഴിയുന്ന പാലക്കാട് സ്വദേശി നിമിഷപ്രിയയുടെ മോചനത്തിനായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരനുമായി സൂഫി പണ്ഡിതൻ ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീളിന്റെ മകൻ ചർച്ച നടത്തുന്നതായി റിപ്പോർട്ട്. 

Add Zee News as a Preferred Source

Also Read: നിമിഷപ്രിയയുടെ മോചനം: സത്യം മറക്കില്ല, ഒത്തുതീർപ്പ് നീക്കങ്ങൾ അംഗീകരിക്കില്ല; എതിർപ്പുമായി തലാലിന്റെ സഹോദരൻ

സൂഫിപണ്ഡിതൻ തന്നെയാണ് മകനെ അദ്ദേഹത്തിന്റെ പ്രതിനിധി എന്ന നിലയിൽ ഇതിനായി നിയോഗിച്ചതെന്നാണ് റിപ്പോർട്ട്. ചർച്ചയിൽ നേരിയ പുരോഗതിയുണ്ടെന്നാണ് വിവരം ലഭിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വിഷയത്തിൽ തലാലിന്റെ സഹോദരൻ അബ്ദൽ ഫത്താഹ് മെഹ്ദി ഒട്ടും സഹകരിക്കുന്നില്ലായിരുന്നു.  എന്നാൽ നിലവിൽ ചർച്ചയ്ക്ക് തയ്യാറാവുന്നുണ്ട് എന്നാണ് വിവരം. നഷ്ടപരിഹാരം അടിസ്ഥാനമാക്കിയല്ല മറിച്ച് നിമിഷപ്രിയയ്ക്ക് മാപ്പുനൽകണം എന്ന ആവശ്യവുമായിട്ടാണ് കുടുംബത്തെ സമീപിച്ചിരിക്കുന്ന എന്നാണ് റിപ്പോർട്ട്.  കുടുംബം ദിയാധനം ആവശ്യപ്പെടുകയാണെങ്കിൽ മാത്രം അക്കാര്യത്തിൽ സംസാരിക്കാമെന്നതാണ് നിലവിലെ ധാരണ. അവർ ആവശ്യപ്പെടുന്ന പണം എത്രയാണെങ്കിലും അത് കണ്ടെത്തി നൽകുമെന്ന് ആക്‌ഷൻ കൗൺസിലും ചാണ്ടി ഉമ്മൻ എംഎൽഎയും അറിയിച്ചിട്ടുണ്ട്. 

Also Read: ലക്ഷ്മി കൃപയാൽ ഇവർക്കിന്ന് നേട്ടങ്ങളുടെ ദിനം, നിങ്ങളും ഉണ്ടോ?

മകൻ സംസാരിച്ചിട്ടും അനുനയിപ്പിക്കാൻ കഴിഞ്ഞിയില്ലെങ്കിൽ മാത്രമേ സൂഫിപണ്ഡിതൻ നേരിട്ട് ചർച്ചയ്ക്ക് പോവുകയുള്ളൂ എന്നാണ് വിവരം. അതേസമയം മോചനം മുടക്കുന്ന രീതിയിലുള്ള ഇടപെടലുകളുണ്ടാവുന്നുണ്ടെന്നാണ് യെമനിൽ ചർച്ചയ്ക്ക് നേതൃത്വം നൽകുന്നവർ അറിയിച്ചിരിക്കുന്നത്. ദിയാധനം നൽകാമെന്ന വാഗ്ദാനവുമായി ചിലർ കുടുംബത്തെ സമീപിക്കുന്നുണ്ട്. അത്തരത്തിലുള്ള പുറത്തുനിന്നുള്ള ഇടപെടലുകൾ ഉണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും മർകസ് അധികൃതരോട് മധ്യസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
 

Trending News