)
തൃശൂർ: യെമൻ പൗരന് തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ വിധിച്ച് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനം ഉമ്മന്‍ ചാണ്ടിയുടെ സ്വപ്നമായിരുന്നുവെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. അതുകൊണ്ടുതന്നെ അത് സാധ്യമാക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും ഇതിനായി വിവിധ രാജ്യങ്ങളിലെ ജനപ്രതിനിധികളുമായി നേരത്തെ തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മോചനത്തിന് വേണ്ട തുക താന്‍ നൽകാമെന്ന് രേഖമൂലം എഴുതി കൊടുത്തിരുന്നുവെന്ന് പറഞ്ഞ ചാണ്ടി ഉമ്മൻ പിന്നീട് കാര്യമായ ചലനം ഉണ്ടായില്ലെന്നും വധശിക്ഷ വിധിക്കുകയാണ് ചെയ്തതെന്നും പറഞ്ഞു. നിമിഷപ്രിയയുടെ മോചന വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെട്ടത് മനുഷ്യത്വപരമയാണെന്നും പറഞ്ഞ ചാണ്ടി ഉമ്മന്‍ ഗവര്‍ണറുടെ ഇടപെടലിന് ശേഷം എംബസിക്ക് കത്ത് നല്കാന് സാധിച്ചുവെന്നും. കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിലൂടെ മത പണ്ഡിതരെ വിഷയത്തില്‍ പ്രശ്ന പരിഹാരത്തിന് സാധ്യതയുണ്ടായി എന്നും പറഞ്ഞു.
വിഷയത്തിൽ റിയാദിലെ വ്യവസായി സാജന് ലത്തീഫ് ഉള്‍പ്പെടെ നിലവിലും ഇടപെടുന്നുണ്ടെന്നും. പൂര്‍ണമായ ആശ്വാസം ഇപ്പോഴും ഉണ്ടായിട്ടില്ലെന്നും. ഇനിയും ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറാനിന്നും മദ്ദേഹത്തെ പറഞ്ഞു. കടുത്ത പോരാട്ടങ്ങൾക്കൊടുവിൽ ഇന്നലെ ഉച്ചയോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ച് കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിനെ തുടർന്നാണ് നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള അനൗദ്യോഗിക ചർച്ചകൾക്ക് തുടക്കം കുറിച്ചത് തന്നെ. യെമനിലെ പ്രമുഖ സൂഫി പണ്ഡിതനായ ഷൈഖ് ഹബീബ് ഉമർ ബിൻ ഹബീദുൽ വിഷയത്തിൽ ഇടപെട്ടതോടെ നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള അനൗദ്യോഗിക ചർച്ചകൾ യെമനിൽ ആരംഭിച്ചു. ഗോത്ര നേതാക്കളും, കൊല്ലപ്പെട്ട തലാലിൻ്റെ ബന്ധുക്കളും, നിയമസമിതി അംഗങ്ങളും, കുടുംബാംഗങ്ങളും ചർച്ചകളിൽ പങ്കാളികളായിരുന്നു.
യെമൻ പൗരനായ തലാൽ അബ്ദുമഹ്ദിയെ 2017 ജൂലൈയിൽ നിമിഷ പ്രിയയും കൂട്ടുകാരിയും ചേർന്ന് കൊലപ്പെടുത്തി വീടിന് മുകളിലെ ജലസംഭരണിയിൽ മൃതദേഹം ഒളിപ്പിച്ചുവെന്ന കേസിലാണ് വധശിക്ഷ. നിമിഷ പ്രിയ പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശിയാണ്.
കൊല നടത്തിയതിന് ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ പിടിയിലായ നിമിഷപ്രിയയെ വിചാരണയ്ക്ക് ശേഷം 2018 ൽ ആണ് വധശിക്ഷയ്ക്ക് വിധിച്ചത്. നിലവിൽ യെമനിലെ സനയിലെ ജയിലിലാണ് നിമിഷ പ്രിയയുള്ളത്. കുടുംബത്തിലെ എല്ലാ അംഗങ്ങളും മാപ്പുനല്കാന് തയ്യാറായാല്‍ മാത്രമേ മോചനം സാധ്യമാകൂ എന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.