)
കോഴിക്കോട്: യമൻ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷപ്രിയയുടെ ശിക്ഷാ ഇളവിനായി ഇടപെട്ടതില്‍ പ്രതികരണവുമായി സമസ്ത എപി വിഭാഗം നേതാവ് കാന്തപുരം എ പി അബൂബക്കർ മുസലിയാര്‍. അദ്ദേഹം പറഞ്ഞത് ഈ വിഷയത്തിൽ ചിലർ ക്രെഡിറ്റ് സമ്പാദിക്കാനായി എന്തൊക്കെയോ ചെയ്തുവെന്നും നമുക്ക് ക്രെഡിറ്റ് വേണ്ടെന്നുമാണ്.
ഇടപെടലിനെ നല്ലവരായ എല്ലാവരും സ്വാഗതം ചെയ്തുവെന്നും എന്നാൽ ചിലര്‍ ക്രെഡിറ്റ് സമ്പാദിക്കാന്‍ വേണ്ടി എന്തൊക്കയോ പറഞ്ഞുവെന്നും അദ്ദേഹം പ്രതികരിച്ചു. ആരുടെയും ക്രെഡിറ്റൊന്നും നമുക്ക് വേണ്ടെന്നും അതൊക്കെ അവര്‍ എടുത്തോട്ടെയെന്നുമാണ് കാന്തപുരം പറഞ്ഞത്. ഇതുകൂടാതെ മുസ്ലിംങ്ങൾ ആണെന്നതിന്റെ പേരില്‍ നമ്മളെ ആരും ഇവിടെ നിന്ന് ഇറക്കിവിടില്ലെന്നും അങ്ങനെ ആരും പേടിക്കേണ്ടതില്ലെന്നും ഒരു മതത്തിന്റെയും ആശയങ്ങള്‍ ആരിലും അടിച്ചേല്‍പ്പിക്കരുതെന്നും. പ്രയാസപ്പെടുന്ന മനുഷ്യര്‍ക്ക് ആശ്വാസവും സമാധാനവും തുല്യതയും ലഭിക്കാനായി ഏവരും ഇടപെടണമെന്നും കാന്തപുരം പറഞ്ഞു.
കല്ലേക്കാട് സംഘടിപ്പിച്ച 32-ാമത് എസ്എസ്എഫ് കേരള സാഹിത്യോത്സവത്തിൻ്റെ സമാപന സംഗമത്തിൽ പങ്കെടുക്കവെയായിരുന്നു കാന്തപുരം ഇപ്രകാരം പ്രതികരിച്ചത്. നിമിഷപ്രിയയുടെ മോചനത്തിനായുള്ള ഇടപെടലില്‍ ചെറിയ വിഭാഗം കുത്തിത്തിരുപ്പ് നടത്തിയെന്ന് നേരത്തെയുംഅദ്ദേഹം പറഞ്ഞിരുന്നു.
Also Read:
നിമിഷപ്രിയ പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശിനിയാണ്. കൊല്ലങ്കോട് മാത്തൂരിലെ തോട്ടം കാര്യസ്ഥനായിരുന്ന തൊടുപുഴ സ്വദേശി ടോമിയെ കല്യാണം കഴിച്ച ശേഷം 2012 ലാണ് നിമിഷപ്രിയയും ടോമിയും കുഞ്ഞും ചേർന്ന് യെമനിലേക്ക് പോയത്. നാട്ടിൽ നഴ്സായിരുന്ന നിമിഷപ്രിയ അവിടെയും അതേ ജോലി ചെയ്ത് പോന്നു, ടോമി ഒരു സ്വകാര്യ കമ്പനിയിലും ജോലി ചെയ്തിരുന്നു. അതിനിടെയാണ് ഇവർ തലാൽ അബ്ദുൾ മഹ്ദി എന്ന യെമൻ പൗരനെ പരിചയപ്പെടുന്നതും, കച്ചവട പങ്കാളിത്തത്തിൽ ഒരു ക്ലിനിക് തുടങ്ങാൻ തീരുമാനിക്കുന്നതും.
യെമനിൽ ആ നാട്ടിലെ തന്നെ ഒരാളുടെ സഹായമില്ലാതെ ക്ലിനിക് തുടങ്ങാൻ നിർവ്വാഹമില്ലാത്തതിനാലാണ് തലാലിന്റെ സഹായം ഇവർ തേടിയത്. ക്ലിനിക് തുടങ്ങിയതിന് ശേഷം നിമിഷപ്രിയ തന്റെ ഭാര്യയാണെന്ന് തലാൽ എല്ലാവരെയും വിശ്വസിപ്പിക്കുകയും വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കുകയും, പിന്നീട് ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹം നടത്തുകയും ചെയ്തു. പങ്കാളിത്തത്തിൽ തുടങ്ങിയ ക്ലിനിക്കിന്റെ വരുമാനം മുഴുവനായും തലാൽ സ്വന്തമാക്കി. ശേഷം നിമിഷപ്രിയയുടെ പാസ്പോർട്ട് തട്ടിയെടുക്കുകയും, സ്വർണം വിൽക്കുകയും ചെയ്തു. ഒടുവിൽ സഹിക്കാൻ വയ്യാതായപ്പോൾ നിമിഷപ്രിയ അധികൃതർക്ക് പരാതി നൽകി. ഇതോടെ തലാൽ ശാരീരിക ഉപദ്രവങ്ങൾ ആരംഭിച്ചു. ജീവൻ അപകടത്തിലാവും എന്ന ഘട്ടത്തിലാണ് താൻ തലാലിനെ അപായപ്പെടുത്താൻ ശ്രമിച്ചത് എന്നായിരുന്നു നിമിഷപ്രിയ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.