പോളി൦ഗ് പുരോഗമിക്കുന്നു: കുഴഞ്ഞ് വീണ് മരിച്ചവരുടെ എണ്ണം ഒന്‍പത്!!

സംസ്ഥാനത്ത് പോളി൦ഗിനിടെ കുഴഞ്ഞ് വീണ് മരിച്ചവരുടെ എണ്ണം ഒന്‍പതായി. കണ്ണൂരിലും പത്തനംതിട്ടയിലും കൊല്ലത്തും വോട്ട് ചെയ്യാനെത്തിയവരാണ് ബൂത്തിൽ വരിനിൽക്കുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചത്.  

Updated: Apr 23, 2019, 06:53 PM IST
  പോളി൦ഗ് പുരോഗമിക്കുന്നു: കുഴഞ്ഞ് വീണ് മരിച്ചവരുടെ എണ്ണം ഒന്‍പത്!!

തലശ്ശേരി: സംസ്ഥാനത്ത് പോളി൦ഗിനിടെ കുഴഞ്ഞ് വീണ് മരിച്ചവരുടെ എണ്ണം ഒന്‍പതായി. കണ്ണൂരിലും പത്തനംതിട്ടയിലും കൊല്ലത്തും വോട്ട് ചെയ്യാനെത്തിയവരാണ് ബൂത്തിൽ വരിനിൽക്കുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചത്.  

വടകര ലോക്‌സഭാ മണ്ഡലത്തിലെ ചൊക്ലിയില്‍ വോട്ട് ചെയ്യാനെത്തിയ കാഞ്ഞിരത്തിന്‍ കീഴില്‍ മോടോളി വിജയി(66) ആണ് മരിച്ച ഒരാൾ.  രാമവിലാസം ഹയര്‍സെക്കന്‍ഡറി 

സ്‌കൂളിലെ 158ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാന്‍ വരിയില്‍ നില്‍ക്കെ കുഴഞ്ഞു വീഴുകയായിരുന്നു.

വടശ്ശേരിക്കര  പേഴുംപാറയില്‍ വോട്ടു ചെയ്യാനെത്തിയ എംപി ചാക്കോ മത്തായി ആണ് മരിച്ച മറ്റൊരാള്‍. പോളി൦ഗ് ബൂത്തിൽ കയറിയ ശേഷമാണ്  ഇദ്ദേഹം കുഴഞ്ഞ് വീണത്. 

കൊല്ലം കിളിക്കൊല്ലൂരിലെ മണി(63)യും കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. വോട്ടേഴ്സ് ലിസ്റ്റിൽ പേര് കാണാത്തതിനെ തുടർന്ന് പോളി൦ഗ് ഓഫീസറുമായി സംസാരിക്കവെയാണ് മണി കുഴഞ്ഞു വീണത്.

കാസര്‍കോട് പുല്ലൂര്‍ സ്വദേശി കെആര്‍ ബാബുരാജ് വോട്ട് ചെയ്യാന്‍ പോകുന്നതിനിടെ വീണ് മരിച്ചു. പാലക്കാട് വടവന്നൂരിനടുത്ത് മലയമ്പളത്ത് മെഹബൂബയും കുഴഞ്ഞു  വീണാണ് മരിച്ചത്. പോളി൦ഗ് ബൂത്തില്‍ വിരലില്‍ മഷി പുരട്ടുന്നതിനിടെയാണ് ഇവര്‍ കുഴഞ്ഞ് വീണത്. 

തലയോലപ്പറമ്പില്‍ റോസമ്മ ഔസേപ്പ്(84) വോട്ട് ചെയ്യാന്‍ പോകുന്നതിനിടെ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. കണ്ടിയൂര്‍ യുപി സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയ മറ്റം വടക്ക്, പെരിങ്ങാട്ടം പള്ളില്‍ പ്രഭാകരന്‍(74) കുഴഞ്ഞു വീണ് മരിച്ചു. 

തലശ്ശേരി മണ്ഡലത്തില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുമ്പോഴാണ് മുസ്ലിം ലീഗ് പ്രാദേശിക നേതാവ് എകെ മുസ്തഫ(52) തളര്‍ന്ന് വീണാണ് മരിച്ചത്.