)
പാലക്കാട്: കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസുകാരൻ ആത്മഹത്യ ചെയ്തതിൽ കൂടുതൽ ആരോപണവുമായ് അർജുൻ്റെ കുടുംബം. ഒരു വർഷം മുൻപ് അർജുനെ ക്ലാസ് ടീച്ചർ മർദിച്ചതായും, അതിന് തെളിവുള്ളതായും പിതാവ് ജയകൃഷ്ണൻ വെളിപ്പെടുത്തി. ക്ലാസിലെ മറ്റ് കുട്ടികളെ അധ്യാപിക സ്വാധീനിക്കാൻ ശ്രമിക്കുന്നു എന്ന് മറ്റൊരു വിദ്യാർഥിയുടെ ശബ്ദ സംഭാഷണവും കുടുംബം പുറത്തു വിട്ടു.
പാലക്കാട് പല്ലൻചാത്തന്നൂർ സ്വദേശിയായ അർജുൻ സ്കൂൾ വിട്ട് വന്ന്, മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. തുടർന്ന് അർജുൻ്റെ ക്ലാസ് ടീച്ചറായ ആശക്കെതിരെ പരാതിയുമായ് കുടുംബവും, മറ്റ് വിദ്യാർഥികളും രംഗത്തെത്തി. ഇൻസ്റ്റാഗ്രാമിൽ കുട്ടികൾ അയച്ച മെസ്സേജിനെതിരെ സൈബർ സെല്ലിൽ പരാതി നൽകുമെന്നും ജയിലിൽ അടക്കുമെന്നും പറഞ്ഞ് അധ്യാപിക ആശ അർജുനെ
ഭീഷണിപ്പെടുത്തിയതായി കുടുംബം ആരോപിച്ചു. തുടർന്ന് വിദ്യാർഥി പ്രക്ഷോഭങ്ങൾ രൂക്ഷമായോടെ കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിലെ ഹെഡ്മാസ്റ്ററെയും ആരോപണവിധേയയായ അധ്യാപികയെയും സ്കൂൾ മാനേജ്മെന്റ് സസ്പെൻസ് ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.