close

News WrapGet Handpicked Stories from our editors directly to your mailbox

നിപാ; കേരളത്തിന് സഹായം വാഗ്ദാനം ചെയ്ത് കേന്ദ്രസര്‍ക്കാര്‍!!

കൊച്ചി; നിപാ സംശയം നിലനില്‍ക്കുന്ന കേരളത്തിന് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്ത് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 

Updated: Jun 3, 2019, 05:30 PM IST
നിപാ; കേരളത്തിന് സഹായം വാഗ്ദാനം ചെയ്ത് കേന്ദ്രസര്‍ക്കാര്‍!!

കൊച്ചി; നിപാ സംശയം നിലനില്‍ക്കുന്ന കേരളത്തിന് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്ത് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 

കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ദന്‍ സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജയുമായി ഫോണില്‍ സംസാരിച്ചു.

രോഗം സ്ഥിരീകരിക്കപ്പെട്ടാല്‍ അത് നിയന്ത്രണ വിധേയമാക്കുന്നതിനും തടയുന്നതിനും ആവശ്യമായ എല്ലാവിധ സഹായങ്ങളും കേന്ദ്ര സര്‍ക്കാര്‍ ലഭ്യമാക്കും. 

അതേസമയം, നിപാ സംശയത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന യുവാവിന്‍റെ പരിശോധന ഫലം രാത്രി ഏഴരയോടെ അറിയാനാകും. 

നിപ സംശയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എറണാകുളത്ത് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ് അധികൃതര്‍. 

കോഴിക്കോട്, തൃശൂര്‍, കളമശ്ശേരി മെഡിക്കല്‍ കോളേജുകളില്‍ മുന്‍ കരുതലിനായി പ്രത്യേക  ഐസൊലേഷന്‍ വാര്‍ഡുകള്‍ തുറന്നിരിക്കുകയാണ്.

അടിയന്തിര സാഹചര്യമുണ്ടായാല്‍ നേരിടുന്നതിന് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍ പരിചയമുള്ള ഡോക്ടര്‍മാര്‍ അടങ്ങിയ ആറംഗസംഘം കോഴിക്കോട്ട് നിന്ന് കൊച്ചിയിലെത്തുന്നുണ്ട്.