close

News WrapGet Handpicked Stories from our editors directly to your mailbox

നിപാ ബാധിച്ച വിദ്യാര്‍ത്ഥിയുടെ സാമ്പിള്‍ വീണ്ടും പരിശോധിക്കും

വൈറസ് സാന്നിധ്യം പൂര്‍ണ്ണമായും മാറിയോ എന്നറിയാനാണ് ഈ പരിശോധന.  

Updated: Jun 8, 2019, 02:05 PM IST
നിപാ ബാധിച്ച വിദ്യാര്‍ത്ഥിയുടെ സാമ്പിള്‍ വീണ്ടും പരിശോധിക്കും

കൊച്ചി: നിപാ വൈറസ് ബാധയെ തുടര്‍ന്ന്‍ കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലുള്ള യുവാവിന്‍റെ രക്തവും സ്രവവും വീണ്ടും പരിശോധനയ്ക്ക് അയച്ചു. വൈറസ് സാന്നിധ്യം പൂര്‍ണ്ണമായും മാറിയോ എന്നറിയാനാണ് ഈ പരിശോധന. ഉച്ചകഴിഞ്ഞ് ഫലം അറിയാം.

ഇയാളുടെ നില മെച്ചപ്പെട്ടെന്ന് കഴിഞ്ഞ ദിവസം മഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നു. യുവാവ് അമ്മയോട് സംസാരിച്ചെന്ന് ആശുപത്രി അധികൃതരും പറഞ്ഞിരുന്നു.

സംസ്ഥാനത്തെ നിപാ വൈറസ് ബാധയില്‍ ആശങ്ക ഒഴിയുന്നുവെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും കേരളത്തില്‍ നിപാവൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനുള്ള വിദഗ്ധ പരിശോധന ആരംഭിച്ചെന്നും മന്ത്രി അറിയിച്ചു.

ചികിത്സയിലുണ്ടായിരുന്ന നിപാ രോഗിയുമായി ബന്ധപ്പെട്ട രണ്ട് പേരുടെ സാമ്പിള്‍ നെഗറ്റീവാണ്. പ്രത്യേക വാര്‍ഡില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന രോഗികളുടെ സാമ്പിളും നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതായും മന്ത്രി വ്യക്തമാക്കി.