നി​പാ വൈറസ്: അ​ത്‌​ല​റ്റി​ക്സ് മീ​റ്റ് മാ​റ്റിവ​ച്ചു

സംസ്ഥാനത്ത് ഭീതി പടര്‍ത്തിയിരിക്കുന്ന നിപാ വൈറസ് ബാധയെ തുടര്‍ന്ന് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടത്താനിരുന്ന അത്‌ലറ്റിക് മീറ്റുകള്‍ മാറ്റിവെച്ചു.

Last Updated : Jun 3, 2018, 06:20 PM IST
നി​പാ വൈറസ്: അ​ത്‌​ല​റ്റി​ക്സ് മീ​റ്റ് മാ​റ്റിവ​ച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഭീതി പടര്‍ത്തിയിരിക്കുന്ന നിപാ വൈറസ് ബാധയെ തുടര്‍ന്ന് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടത്താനിരുന്ന അത്‌ലറ്റിക് മീറ്റുകള്‍ മാറ്റിവെച്ചു.

ജൂണ്‍ അഞ്ച്, ആറ് തീയതികളില്‍ നടത്താനിരുന്ന 62-ാമത് ഡോ. ടോണി ഡാനിയല്‍ കേരള സ്റ്റേറ്റ് സീനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പും ഒളിമ്പ്യന്‍ സുരേഷ് ബാബു മെമ്മോറിയല്‍ കേരള സ്റ്റേറ്റ് യൂത്ത് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പുമാണ് മാറ്റിവെച്ചത്.

അത്‌ലറ്റിക്‌സില്‍ പങ്കെടുക്കാന്‍ എല്ലാ ജില്ലയില്‍ നിന്നും അത്‌ലറ്റുകള്‍ എത്തുന്ന സാഹചര്യത്തിലാണ് മീറ്റുകള്‍ മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചത്.

 

Trending News