നിപാ വൈറസ്: തിരുവനന്തപുരത്തും നിപാ ഭീതി ഒഴിയുന്നു

മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡില്‍ ആദ്യം പ്രവേശിപ്പിച്ച രോഗിക്കാണ് നിപാ ഇല്ലെന്ന റിപ്പോര്‍ട്ട് വന്നത്.  

Last Updated : Jun 7, 2019, 03:00 PM IST
നിപാ വൈറസ്: തിരുവനന്തപുരത്തും നിപാ ഭീതി ഒഴിയുന്നു

തിരുവനന്തപുരം:  നിപാ ബാധയാണോ എന്ന സംശയത്തോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപതിയില്‍ പ്രവേശിപ്പിച്ച ആളിനും നിപാ ഇല്ലെന്ന് സ്ഥിരീകരിച്ചു. മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡില്‍ ആദ്യം പ്രവേശിപ്പിച്ച രോഗിക്കാണ് നിപാ ഇല്ലെന്ന റിപ്പോര്‍ട്ട് വന്നത്.

രണ്ടാമത്തെ രോഗിയുടെ റിപ്പോര്‍ട്ട് നാളെയാണ് കിട്ടുന്നത്. ഇവര്‍ കൊച്ചിയില്‍ നിന്ന് പനി ബാധിച്ച് തിരുവനന്തപുരത്ത് എത്തിയവരാണ്. ഇവരുടെ സ്രവ സാമ്പിളുകള്‍ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്ക് അയച്ചിരുന്നതിലാണ് ഒരാളുടെ റിപ്പോര്‍ട്ട് നെഗറ്റീവ് ആയത്.

നിപാ ഭീഷണി ഉള്ള ജില്ലകളില്‍ പോയിട്ട് വരുന്നവര്‍ക്ക് പനിയോ, തൊണ്ട വേദനയോ ഉണ്ടെങ്കില്‍ ഉടനെതന്നെ ചികിത്സ തേടണം എന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. 

നിപാ ബാധയുണ്ടോയെന്ന് സംശയിച്ചിരുന്ന ഏഴുപേര്‍ക്കും നിപാ ബാധയില്ലെന്ന് സ്ഥിരീകരിച്ചു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനാ ഫലത്തിലാണ് സ്ഥിരീകരണം.
  

Trending News