close

News WrapGet Handpicked Stories from our editors directly to your mailbox

നിപാ വൈറസ്: യുവാവിന്‍റെ ആരോഗ്യനില തൃപ്തികരം

രോഗിയുമായി സമ്പര്‍ക്കമുണ്ടായ 330 പേരില്‍ 278 പേരുടെ ആരോഗ്യനില അതാത് ജില്ലകളിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചു വരികയാണ്‌.   

Updated: Jun 17, 2019, 09:18 AM IST
നിപാ വൈറസ്: യുവാവിന്‍റെ ആരോഗ്യനില തൃപ്തികരം

കൊച്ചി: നിപാ വൈറസ് ബാധയെ തുടര്‍ന്ന്‍ കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലുണ്ടായിരുന്ന യുവാവിന്‍റെ ആരോഗ്യനില തൃപ്തികരമെന്ന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍. 

രോഗിയുമായി സമ്പര്‍ക്കമുണ്ടായ 330 പേരില്‍ 278 പേരുടെ ആരോഗ്യനില അതാത് ജില്ലകളിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചു വരികയാണ്‌. 

നിപാ ബാധ നിയന്ത്രണവിധേയമാണെങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ തുടര്‍ന്നുവരുന്നു. കണ്‍ട്രോള്‍ റൂമിന്‍റെ പ്രവര്‍ത്തനങ്ങള്‍ ജില്ലാ മെഡിക്കല്‍ ഒഫീസില്‍ തുടരുന്നുണ്ട്. നിപാ രോഗബാധയുമായി ബന്ധപ്പെട്ട് വിവിധ പഠനങ്ങള്‍ക്കായി എത്തിയ വിദഗ്ദ്ധ സംഘങ്ങള്‍ തിരിച്ചുപോയി.

രോഗവുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനായി ആരോഗ്യവകുപ്പിന്‍റെ സേവന വിഭാഗം ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. 0484 2368802 അല്ലെങ്കില്‍ 2373616 എന്ന നമ്പരില്‍ സംശയ നിവാരണത്തിനായി ബന്ധപ്പെടാം.