തിരുവനന്തപുരം:  കേരളത്തിൽ ഇന്നും ആർക്കും കോറോണ രോഗബാധയില്ലെന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത് തുടർച്ചയായ രണ്ടാം ദിനമാണ് സംസ്ഥാനത്ത് കോറോണ ബാധിതർ ഇല്ലാതിരിക്കുന്നത്.  മാത്രമല്ല കോറോണ ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന അഞ്ചു പേരുടെ ഫലം നെഗറ്റീവ് ആണ്.  


Also read: രണ്ട് ബിഎസ്എഫ് ജാവാന്മാർ കോറോണ ബാധിച്ച് മരിച്ചു 


കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേരുടേയും കാസര്‍ഗോഡ് ജില്ലയിലെ 2 പേരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത് 25 പേര്‍ മാത്രമാണ്. കോറോണയിൽ നിന്നും മുക്തരായത് 474 പേരാണ്.  


Also read: യെസ് ബാങ്കിന്റെ ഓഹരികൾ കുതിച്ചുയർന്നു


കൂടാതെ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 16,693 പേർ നിരീക്ഷണത്തിലുണ്ട്. ഇവരിൽ 16,383 പേര്‍ വീടുകളിലും 310 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. 


ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 131 പേരെയാണ്.  മാത്രമല്ല 35,171 പേരുടെ സാമ്പിൾ പരിശോധനയ്ക്കയച്ചിട്ടുണ്ടെങ്കിലും 34,519 പേരുടെ ഫലം നെഗറ്റീവ് ആണ്.  ബാക്കിയുള്ളവരുടെ ഫലങ്ങൾ ലഭിച്ചിട്ടില്ല.