ബെംഗളൂരു: സി.ജെ. റോയിയുടെ മരണം നിലവിലുള്ള പദ്ധതികളെ ബാധിക്കില്ലെന്ന് കോൺഫിഡന്റ് ഗ്രൂപ്പ് എം.ഡി. ടി.എ. ജോസഫ്. കമ്പനിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായിത്തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ആദായനികുതി വകുപ്പ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും ആരെയും പറ്റിച്ചുണ്ടാക്കിയ പണം കൊണ്ടല്ല കമ്പനി പ്രവർത്തിക്കുന്നതെന്നും ജോസഫ് വ്യക്തമാക്കി. വീഡിയോസന്ദേശത്തിലൂടെയാണ് ജോസഫ് ഇക്കാര്യം വ്യക്തമാക്കിയത്.
കമ്പനിയുടെ പ്രവർത്തനങ്ങൾ കൂടുതലും ബെംഗളൂരുവും കൊച്ചിയും കേന്ദ്രീകരിച്ചാണ് നടക്കുന്നത്. ചെയർമാൻ റോയിയുടെ നിയന്ത്രണത്തിലായിരുന്നു ബെംഗളൂരുവിലെ പ്രവർത്തനങ്ങൾ നടന്നിരുന്നത്. കേരളത്തിലെ പ്രവർത്തനങ്ങൾ എം.ഡിയായ തന്റെ മേൽനോട്ടത്തിലുമാണ് നടന്നുവന്നിരുന്നത്. ബെംഗളൂരുവിൽ നേരിട്ടുള്ള ഫ്ലാറ്റ് പദ്ധതികൾ കുറവാണെന്നും സ്ഥലമെടുത്ത് അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിച്ച് മറ്റ് ബിൽഡേഴ്‌സിന് കൈമാറുകയും സംയുക്തമായി പദ്ധതികൾ നടപ്പാക്കുകയുമാണ് അവിടെ ചെയ്യുന്നതെന്നും ജോസഫ് പറഞ്ഞു.
നേരിട്ട് ഫ്ലാറ്റുകൾ നിർമിക്കുന്നത് കേരളത്തിലാണ്. കഴിഞ്ഞ 15-20 വർഷമായി കേരളത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകുന്നത് താനാണെന്നും, പ്രവർത്തനങ്ങൾ അതേ നിലയിൽ തന്നെ കാര്യക്ഷമമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. കമ്പനിക്കും സി.ജെ. റോയിക്കുമെതിരെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ആദായനികുതി വകുപ്പിന്റെയോ ഇ.ഡിയുടെയോ അന്വേഷണം സംബന്ധിച്ച വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും വ്യാജ പ്രചാരണങ്ങൾ നടത്തുന്നത് അവസാനിപ്പിക്കണമെന്നും ടി.എ. ജോസഫ് വീഡിയോയിലൂടെ ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









