ബ​സ് ചാ​ര്‍​ജ് വര്‍ദ്ധിപ്പിക്കില്ല.... ​

കോവിഡ്‌ ബാധയുടെ പശ്ചാത്തലത്തിലുണ്ടായ പതിസന്ധി മറികടക്കുന്നതിന്  ബ​സ് ചാ​ര്‍​ജ് വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന   സ്വ​കാ​ര്യ​ബ​സു​ട​മ​ക​ളു​ടെ ആ​വ​ശ്യം സര്‍ക്കാര്‍ തള്ളി.

Last Updated : Jun 4, 2020, 04:15 PM IST
ബ​സ് ചാ​ര്‍​ജ് വര്‍ദ്ധിപ്പിക്കില്ല....  ​

കോ​ഴി​ക്കോ​ട് : കോവിഡ്‌ ബാധയുടെ പശ്ചാത്തലത്തിലുണ്ടായ പതിസന്ധി മറികടക്കുന്നതിന്  ബ​സ് ചാ​ര്‍​ജ് വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന   സ്വ​കാ​ര്യ​ബ​സു​ട​മ​ക​ളു​ടെ ആ​വ​ശ്യം സര്‍ക്കാര്‍ തള്ളി.

lock down നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ച​തി​നാ​ലാണ്  ബ​സ് ചാ​ര്‍​ജ് വ​ര്‍​ധ​ന​വ് സര്‍ക്കാര്‍ പി​ന്‍​വ​ലി​ച്ചത്.  സ്വ​കാ​ര്യ ബ​സു​ക​ള്‍ മാ​ത്ര​മ​ല്ല കെ​എ​സ്‌ആ​ര്‍​ടി​സി​യും ന​ഷ്ട​ത്തി​ലാ​ണെ​ന്നും,  രാ​മ​ച​ന്ദ്ര​ന്‍ ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​ത്ര​മേ ബ​സ് ചാ​ര്‍​ജ് വ​ര്‍​ധി​പ്പി​ക്കൂ എന്നും ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന​തി​നു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബ​സ് ചാ​ര്‍​ജ് വ​ര്‍​ധ​ന​വ് പി​ന്‍​വ​ലി​ച്ച​ത്. ത​ത്കാ​ലം ചാ​ര്‍​ജ് കൂ​ട്ടാ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. ഇ​ക്കാ​ര്യ​ത്തി​ല്‍ ബ​സു​ട​മ​ക​ള്‍ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി പറഞ്ഞു.

100% ചാര്‍ജ് വര്‍ദ്ധനയായിരുന്നു ബസ്  ഉടമകള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, കഴിഞ്ഞ  മാസം 50% ചാര്‍ജ്ജ്  വ​ര്‍​ധ​ന​വ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. lock down നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കാരണമായിരുന്നു അത്.  100% ചാര്‍ജ് വര്‍ദ്ധന നടപ്പാക്കാത്തതിനാല്‍,  നഷ്ടം സഹിച്ച് ബസുകള്‍ ഓടിക്കില്ലെന്ന്  സ്വകാര്യ  ബസുടമകള്‍ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. അതാണ് ഇപ്പോള്‍ സര്‍ക്കാര്‍  പിന്‍വലിച്ചിരിയ്ക്കുന്നത്.

Trending News