കേരളത്തില്‍ ഇനി യോജിച്ച സമരത്തിനില്ലെന്ന് ചെന്നിത്തല

പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് ഇനി യോജിച്ച സമരത്തിനില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല വ്യക്തമാക്കി.എല്‍ഡിഎഫ് ഏകപക്ഷീയമായി സമരവുമായി മുന്നോട്ട് പോയി,യോജിച്ച സമരം ഒരു സന്ദേശമായിരുന്നു.

Updated: Jan 14, 2020, 05:59 PM IST
കേരളത്തില്‍ ഇനി യോജിച്ച സമരത്തിനില്ലെന്ന് ചെന്നിത്തല

പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് ഇനി യോജിച്ച സമരത്തിനില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല വ്യക്തമാക്കി.എല്‍ഡിഎഫ് ഏകപക്ഷീയമായി സമരവുമായി മുന്നോട്ട് പോയി,യോജിച്ച സമരം ഒരു സന്ദേശമായിരുന്നു.

അതിന് ശേഷമുള്ള സാഹചര്യം മാറിയെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.എല്ലാ സമയത്തും ഒരുമിച്ച് സമരം ചെയ്യാനാകില്ലെന്നും പ്രതിപക്ഷ നേതാവ് ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.നേരത്തെ മുഖ്യമന്ത്രിക്കൊപ്പം പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന സമരത്തില്‍ പ്രതിപക്ഷ നേതാവ് വേദി പങ്കിട്ടിരുന്നു.ഇതിനെ വിമര്‍ശിച്ചുകൊണ്ട് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത് വരുകയും ചെയ്തു.

യോജിച്ച സമരത്തെ ചൊല്ലി കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് ഇപ്പോള്‍ പ്രതിപക്ഷ നേതാവ് തന്നെ നിലപാട് വിശദീകരിച്ചിരിക്കുന്നത്‌.യോജിച്ച സമരത്തെ എതിര്‍ത്തതിന്‍റെ പേരില്‍ കെപിസിസി അധ്യക്ഷനെ സിപിഎമ്മും വിമര്‍ശിച്ചിരുന്നു.

കുട്ടനാട് ഉപതെരഞ്ഞെടുപ്പും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പും മുന്നില്‍ കണ്ടുള്ള നിലപാട് മാറ്റമാണ് ഇപ്പോള്‍ പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിരിക്കുന്നത്.പരമ്പരാഗതമായി തങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ന്യുനപക്ഷ വോട്ട് ബാങ്കിലേക്ക് പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരായ സമരത്തിലൂടെ സിപിഎം കടന്ന് കയറാന്‍ നീക്കം നടത്തുകയാണെന്ന ആശങ്ക കോണ്‍ഗ്രെസ്സിനുണ്ട്.ഈ സാഹചര്യത്തിലാണ് യോജിച്ച സമരത്തിനില്ലെന്ന സമീപനം പ്രതിപക്ഷ നേതാവ് സ്വീകരിച്ചിരിക്കുന്നത്.