close

News WrapGet Handpicked Stories from our editors directly to your mailbox

പുറപ്പെടാ ശാന്തിമാര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ അനുവദിക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ശബരിമല മേല്‍ശാന്തിമാര്‍ക്ക് പ്രത്യേക പോളിംഗ് സ്റ്റേഷനോ പോസ്റ്റല്‍ വോട്ടോ അനുവദിക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍. 

Updated: Apr 18, 2019, 04:31 PM IST
പുറപ്പെടാ ശാന്തിമാര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ അനുവദിക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

കൊച്ചി: ശബരിമല മേല്‍ശാന്തിമാര്‍ക്ക് പ്രത്യേക പോളിംഗ് സ്റ്റേഷനോ പോസ്റ്റല്‍ വോട്ടോ അനുവദിക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍. 

ശാന്തിമാര്‍ക്ക് പ്രത്യേക പോളിംഗ് സ്റ്റേഷനോ പോസ്റ്റല്‍ വോട്ടോ അനുവദിക്കാനാവില്ല. ഇതിന് നിയമത്തില്‍ വ്യവസ്ഥയില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു. ശബരിമലയിലെയും മാളികപ്പുറത്തെയും മേല്‍ശാന്തിമാര്‍ പുറപ്പെടാ ശാന്തിമാരാണെന്ന് ചൂണ്ടിക്കാട്ടി ക്ഷത്രിയ ക്ഷേമസഭ നല്‍കിയ ഹര്‍ജിയിലാണ് കമ്മീഷന്‍ നിലപാടറിയിച്ചത്. 

തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുക എന്നത് മൗലികാവകാശമല്ല, മറിച്ച് വ്യവസ്ഥകളാല്‍ നിയന്ത്രിക്കപ്പെടുന്ന ചട്ടപ്രകാരമുള്ള അവകാശമാണതെന്നും കമ്മീഷന്‍ വിശദീകരണ പത്രികയില്‍ വ്യക്തമാക്കി. കൂടാതെ, വോട്ടര്‍മാര്‍ക്ക് അവരുടെ പേരുചേര്‍ത്തിട്ടുള്ള പോളിംഗ് സ്റ്റേഷനില്‍ മാത്രമേ വോട്ടുചെയ്യാന്‍ നിയമം അനുവദിക്കുന്നുള്ളൂ. കൂടാതെ, ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരോട് വിവേചനം കാണിച്ചിട്ടില്ല. തപാല്‍ വോട്ട് അനുവദിക്കാവുന്ന വിഭാഗങ്ങളില്‍ മേല്‍ശാന്തിമാര്‍ ഉള്‍പ്പെടില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. 

പ്രത്യേക വോട്ടര്‍മാര്‍, സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍, തിരഞ്ഞെടുപ്പു ഡ്യൂട്ടിയിലുള്ളവര്‍, കരുതല്‍ തടങ്കലിലുള്ളവര്‍ എന്നീ വിഭാഗങ്ങളിലുള്ളവര്‍ക്കാണ് ചട്ടപ്രകാരം തപാല്‍ വോട്ട് അനുവദിക്കാവുന്നത്.

അതേസമയം, ഗുജറാത്തിലെ ഗീര്‍ വനത്തില്‍ ക്ഷേത്ര പുരോഹിതര്‍ക്കു വോട്ട് ചെയ്യാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നു ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഇത്തരം സൗകര്യം അനുവദിക്കാന്‍ ജനപ്രാതിനിധ്യ നിയമത്തില്‍ വ്യവസ്ഥയില്ലെന്നു തിരഞ്ഞെടുപ്പു കമ്മീഷന്‍ വ്യക്തമാക്കി. പോളിംഗ് സ്റ്റേഷനുകള്‍ അനുവദിക്കുന്നതിനും കൃത്യമായ വ്യവസ്ഥകളുണ്ട്. വ്യക്തികള്‍ അവര്‍ക്ക് അനുവദിച്ചിട്ടുള്ള പോളിംഗ് സ്റ്റേഷനുകളില്‍ വോട്ട് രേഖപ്പെടുത്തണം എന്നാണു നിയമത്തില്‍ പറയുന്നത് എന്നും കമ്മീഷന്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ കേരള ക്ഷത്രിയ ക്ഷേമസഭ നല്‍കിയ ഹര്‍ജി മേയ് അവസാനം പരിഗണിക്കാന്‍ മാറ്റി.