ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡില്‍ കേരളം വെറും കാഴ്ചക്കാര്‍!!

എഴുപതാമത് റിപ്പബ്ലിക്ക് ദിന പരേഡില്‍ കേരളത്തിന്‍റെ പ്രതിനിധ്യമില്ല. ഇത്തവണ പരേഡില്‍ കേരളത്തിന്‍റെ നിശ്ചലദൃശ്യമുണ്ടാവില്ല.

Last Updated : Jan 23, 2019, 05:58 PM IST
ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡില്‍ കേരളം വെറും കാഴ്ചക്കാര്‍!!

ന്യൂഡല്‍ഹി: എഴുപതാമത് റിപ്പബ്ലിക്ക് ദിന പരേഡില്‍ കേരളത്തിന്‍റെ പ്രതിനിധ്യമില്ല. ഇത്തവണ പരേഡില്‍ കേരളത്തിന്‍റെ നിശ്ചലദൃശ്യമുണ്ടാവില്ല.

വെക്കം സത്യാഗ്രഹം പോലെയുള്ള നവോത്ഥാന ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ച അവതരണത്തിന് പ്രതിരോധമന്ത്രാലയം അനുമതി നിഷേധിച്ചതിനാലാണ് ഇത്തവണ കേരളം വെറും കാഴ്ചക്കാരായി നില്‍ക്കേണ്ടി വരുന്നത്.

പതിനാറ് സംസ്ഥാനങ്ങളാണ് ഇത്തവണ റിപ്പബ്ലിക്ക് പരേഡില്‍ പങ്കെടുക്കുന്നത്. റിപ്പബ്ലിക് ദിന പരേഡില്‍ അവതരിപ്പിക്കേണ്ട നിശ്ചല ദൃശ്യങ്ങളുടെ അവസാന മിനുക്ക് പണിയിലാണ് മറ്റ് സംസ്ഥാനങ്ങള്‍. ആദ്യ പട്ടികയില്‍ കേരളം ഇടം നേടിയിരുന്നെങ്കിലും അവസാന ഘട്ട തിരഞ്ഞടുപ്പില്‍ കേരളത്തിന് അവതരണാനുമതി നിഷേധിക്കപ്പെടുകയായിരുന്നു.

 

 

More Stories

Trending News