നോയിഡയിൽ കുടുങ്ങിക്കിടന്ന മലയാളികളെ നാട്ടിലെത്തിച്ചു..

രാജ്യ വ്യാപക ലോക്ക്-ഡൗൺ കാരണം ഡൽഹി-ഉത്തർപ്രദേശ് അതിർത്തിയായ  നോയിഡയിൽ 60 ദിവസങ്ങളായി കുടുങ്ങിക്കിടന്ന  തൊഴിലാളികളായ ആറ്  കൊടുങ്ങല്ലൂർ സ്വദേശികളെ കേരളത്തിലെത്തിച്ചു.

Last Updated : May 22, 2020, 11:13 AM IST
നോയിഡയിൽ കുടുങ്ങിക്കിടന്ന മലയാളികളെ നാട്ടിലെത്തിച്ചു..

നോയിഡ: രാജ്യ വ്യാപക ലോക്ക്-ഡൗൺ കാരണം ഡൽഹി-ഉത്തർപ്രദേശ് അതിർത്തിയായ  നോയിഡയിൽ 60 ദിവസങ്ങളായി കുടുങ്ങിക്കിടന്ന  തൊഴിലാളികളായ ആറ്  കൊടുങ്ങല്ലൂർ സ്വദേശികളെ കേരളത്തിലെത്തിച്ചു.

പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ്  ഷാജുമോൻ വട്ടേക്കാട്ടിൽ ഇവർ തങ്ങളുടെ ബുദ്ധിമുട്ട് അറിയിച്ചതിനെ തുടർന്ന് പ്രശ്നത്തിൽ ഇടപെടുകയും ഐയിംസ് സനാതന സേവാ സമിതി പ്രവർത്തകരായ ജിനേഷ് ഒളമതിൽ, സുഗീഷ് ,പി കെ സുരേഷ് എന്നിവർ ഇവരെ നാട്ടിലെത്തിക്കുന്നതിനായി ശ്രമം നടത്തുകയുമായിരുന്നു. 

എയിംസ്  സനാതന സേവാ സമിതിയുടെ പ്രവർത്തന ഫലമായിട്ടാണ് ഇവരെ റോഡു മാർഗ്ഗം നാട്ടിലെത്തിച്ചത്.  

വിവിധ സംസ്ഥാന സർക്കാരുകളുമായും കേന്ദ്ര സർക്കാരിലെ മന്ത്രാലയങ്ങളുമായി ബന്ധപെട്ട് ഇവർ തൊഴിലാളികളുടെ പ്രശ്നം ബോധ്യപെടുത്തുകയും യാത്രാ സൗകര്യം ഒരുക്കുകയുമായിരുന്നു.

കേരളത്തിലേക്ക് മടങ്ങാൻ ഇപ്പോഴും നിരവധി പേർ ഡൽഹി, നോയ്ഡ എന്നിവിടങ്ങളിൽ  കുടുങ്ങി കിടക്കുന്നുണ്ട്.

More Stories

Trending News