കൊല്ലുന്നതല്ല, അത് ചൂണ്ടിക്കാട്ടുന്നതാണ് ഇന്ന് കുറ്റകൃത്യം!!

സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത നടപടിയില്‍ പ്രതികരണവുമായി മുതിര്‍ന്ന സി.പി.ഐ.എം നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി. എസ് അച്യുതാനന്ദന്‍. 

Last Updated : Oct 4, 2019, 05:21 PM IST
കൊല്ലുന്നതല്ല, അത് ചൂണ്ടിക്കാട്ടുന്നതാണ് ഇന്ന് കുറ്റകൃത്യം!!

തിരുവനന്തപുരം: സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത നടപടിയില്‍ പ്രതികരണവുമായി മുതിര്‍ന്ന സി.പി.ഐ.എം നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി. എസ് അച്യുതാനന്ദന്‍. 

പത്മശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍, പത്മശ്രീ മണിരത്‌നം, പത്മഭൂഷണ്‍ രാമചന്ദ്ര ഗുഹ, പത്മഭൂഷണ്‍ ശ്യാം ബെനഗല്‍ എന്നിങ്ങനെ അന്‍പതോളം പേരാണ് രാജ്യദ്രോഹികളായി മുദ്രകുത്തപ്പെട്ടിട്ടുള്ളതെന്നും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ പൗരന്‍ പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതികരിക്കുന്നത് രാജ്യദ്രോഹമാണെന്നാണ് ബി.ജെ.പി സര്‍ക്കാരിന്‍റെ നിലപാടെന്നും വി. എസ് പറഞ്ഞു.

‘അഭിപ്രായ ഭിന്നതയില്ലാതെ ജനാധിപത്യമില്ല’ എന്ന് ചൂണ്ടിക്കാട്ടിയതാണ് ഏകാധിപതികളെ പ്രകോപിപ്പിച്ചതെന്ന് വ്യക്തം. കൊല്ലുന്നതല്ല, അത് ചൂണ്ടിക്കാട്ടുന്നതാണ് കുറ്റകൃത്യമായി ഇന്ന് ഇന്ത്യയില്‍ കണക്കാക്കുന്നത്. വി. എസ് പറഞ്ഞു.

പൊരുതി നേടിയ സ്വാതന്ത്ര്യം ഏകാധിപതികളുടെ കയ്യില്‍ സുരക്ഷിതമല്ലെന്ന് ഇന്ന് ഇന്ത്യ തിരിച്ചറിയുന്നുണ്ട്. അതിന്‍റെ പ്രതികരണങ്ങളാണ്, ഇന്ത്യ ആദരിച്ച പത്മാ അവാര്‍ഡ് ജേതാക്കളടക്കം പ്രതികരണങ്ങളിലൂടെ വെളിപ്പെടുത്തുന്നത്. ഓരോ ഇന്ത്യക്കാരനും വസ്തുതകള്‍ ചൂണ്ടിക്കാട്ടി പ്രതികരിക്കേണ്ട സന്ദര്‍ഭമാണിതെന്നും വി.എസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍, 'ജയ് ശ്രീറാം' ദുരുപയോഗം ചെയ്യല്‍ എന്നിവയ്ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രിക്ക് കത്തെഴുതിയ 49 പ്രമുഖര്‍ക്കെതിരെയാണ് എ​ഫ്‌ഐ​ആ​ര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

ച​ല​ച്ചി​ത്ര പ്ര​വ​ര്‍​ത്ത​ക​ര​ട​ക്ക​മു​ള്ള 49 പ്ര​മു​ഖ വ്യ​ക്തി​ക​ള്‍​ക്കെ​തി​രെ​യാ​ണ് എ​ഫ്‌ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്നം, അനുരാഗ് കശ്യപ്, കൊങ്കണ സെന്‍ ശര്‍മ, രേ​വ​തി, അപര്‍ണ സെന്‍ എന്നിവരടക്കമുള്ള സിനിമ പ്രവര്‍ത്തകര്‍, ചരിത്രകാരന്‍ രാമചന്ദ്രഗുഹ, സാമൂഹ്യ പ്രവര്‍ത്തകര്‍, കലാകാരന്‍മാര്‍ തുടങ്ങി 49 പ്ര​മു​ഖ വ്യ​ക്തി​ക​ള്‍ ക​ത്തി​ല്‍ ഒ​പ്പി​ട്ടി​രു​ന്നു.

ബീ​ഹാ​റി​ലെ മു​സ​ഫ​ര്‍​പു​ര്‍ ചീ​ഫ് ജു​ഡീ​ഷ​ല്‍ മ​ജി​സ്ട്രേ​റ്റ് സൂ​ര്യ​കാ​ന്ത് തി​വാ​രി​യുടേ​താ​ണ് ഉ​ത്ത​ര​വ്. അ​ഭി​ഭാ​ഷ​ക​നാ​യ സു​ധീ​ര്‍ കു​മാ​ര്‍ ഓ​ജ​യാ​ണു പ​രാ​തി​ക്കാ​ര​ന്‍.  പ്ര​ധാ​ന​മ​ന്ത്രി​ക്ക​യ​ച്ച ക​ത്ത് രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​ച്ഛാ​യ​യ്ക്കു ക​ള​ങ്ക​മു​ണ്ടാ​ക്കി​യെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​യെ താ​ഴ്ത്തി​ക്കെ​ട്ടാ​ന്‍ ശ്ര​മി​ച്ചെ​ന്നുമാണ് പരാതിക്കാരന്‍ സു​ധീ​ര്‍ കു​മാ​ര്‍ ഹ​ര്‍​ജിയില്‍ ആരോപിച്ചിരിക്കുന്നത്.

രാജ്യത്തിന്‍റെ വൈവിധ്യം സംരക്ഷിക്കണമെന്നും ജയ് ശ്രീറാം ദുരുപയോഗം ചെയ്യുന്നത് തടയണമെന്നും അവര്‍ പ്രധാനമന്ത്രിക്ക് എഴുതിയ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. കൂടാതെ, ന്യൂനപക്ഷങ്ങള്‍ക്കും ദളിതുകള്‍ക്കുമെതിരെ വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങളില്‍ ഖേദവും പ്രതിഷേധവും രേഖപ്പെടുത്തിയിരുന്നു. 

ജ​യ് ശ്രീ​റാം ഇ​പ്പോ​ള്‍ പോ​ര്‍​വി​ളി​യാ​യി മാ​റി​യെ​ന്നും മു​സ്ലി​ക​ള്‍​ക്കും ദ​ളി​തു​ക​ള്‍​ക്കു​മെ​തി​രെ തു​ട​ര്‍​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന ആ​ള്‍​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ല്‍ ആ​ശ​ങ്ക​യു​ണ്ടെ​ന്നും കാ​ണി​ച്ചു കഴിഞ്ഞ ജൂ​ലൈ​ 24നാണ് 49 പ്ര​മു​ഖ​ര്‍ പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ത്ത​യ​ച്ച​ത്.

 

Trending News