അടച്ചുപൂട്ടല്‍: ഏപ്രിലിലെ ശമ്പളം പ്രതിസന്ധിയില്‍, പണം ഉറപ്പില്ല -മുഖ്യമന്ത്രി

ഏപ്രിലിലെ ശമ്പളം നല്‍കാന്‍ ഖജനാവില്‍ പണമുണ്ടാകുമോയെന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏപ്രില്‍ 14 വരെ ലോക്ക് ഡൌണ്‍ തുടരുന്ന സഹാചര്യത്തിലാണ് ശമ്പള വിഷയത്തില്‍ ഉറപ്പ് നല്‍കാനാകില്ലെന്ന് വ്യക്തമാക്കി പിണറായി വിജയന്‍ രംഗത്തെത്തിയത്. 

Updated: Mar 31, 2020, 07:04 AM IST
അടച്ചുപൂട്ടല്‍: ഏപ്രിലിലെ ശമ്പളം പ്രതിസന്ധിയില്‍, പണം ഉറപ്പില്ല -മുഖ്യമന്ത്രി

തിരുവനന്തപുരം: ഏപ്രിലിലെ ശമ്പളം നല്‍കാന്‍ ഖജനാവില്‍ പണമുണ്ടാകുമോയെന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏപ്രില്‍ 14 വരെ ലോക്ക് ഡൌണ്‍ തുടരുന്ന സഹാചര്യത്തിലാണ് ശമ്പള വിഷയത്തില്‍ ഉറപ്പ് നല്‍കാനാകില്ലെന്ന് വ്യക്തമാക്കി പിണറായി വിജയന്‍ രംഗത്തെത്തിയത്. 

ഒരിക്കലും നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയിലൂടെയാണ് രാജ്യവും സംസ്ഥാനവും കടന്നുപോകുന്നതെന്നും നികുതി ഉള്‍പ്പടെയുള്ള വരുമാന മാര്‍ഗങ്ങളെല്ലാം അടഞ്ഞിരിക്കുകയാണെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. 

സംസ്ഥാന൦ നേരിടുന്ന ഈ വെല്ലുവിളിയെ  മറികടക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍, ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധിക്കരുതെന്നും അവരാല്‍ സാധിക്കുന്നത് നല്‍കട്ടെയെന്നുമാണ്‌ യുഡിഎഫ് സംഘടനകളുടെ ആവശ്യം. 

അതേസമയം, കൊറോണ വൈറസ് പ്രതിരോധത്തിനു ആരോഗ്യ വകുപ്പിന് വലിയ ചിലവുകളുണ്ടെന്നും എല്ലാവര്‍ക്കും സൗജന്യ രേഷാനും കിറ്റും ലഭ്യമാക്കുന്നതിനും നല്ല സാമ്പത്തികം ആവശ്യമാണെന്നും സംഘടനാ നേതാക്കളെ മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.