പാലായില്‍ യുഡിഎഫ്‌ സ്ഥാനാര്‍ഥി ജയിക്കുമെന്ന്‌ ഉറപ്പില്ല!!

കെ. എം. മാണിയുടെ നിര്യാണത്തോടെ ഒഴിവ് വന്ന പാലാ നിയോജകമണ്ടലത്തില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുകയാണ്. 

Sheeba George | Updated: Sep 23, 2019, 01:13 PM IST
പാലായില്‍ യുഡിഎഫ്‌ സ്ഥാനാര്‍ഥി ജയിക്കുമെന്ന്‌ ഉറപ്പില്ല!!

പാലാ: കെ. എം. മാണിയുടെ നിര്യാണത്തോടെ ഒഴിവ് വന്ന പാലാ നിയോജകമണ്ടലത്തില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുകയാണ്. 

കനത്ത പോളിംഗാണ് മണ്ഡലത്തില്‍ രേഖപ്പെടുത്തപ്പെടുന്നത്. ഉച്ചവരെ 45% പോളിംഗാണ് മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്. മണ്ഡലത്തിലെ മൂന്നു മുന്നണിയുടെയും സ്ഥാനാര്‍ഥികള്‍ വിജയ പ്രതീക്ഷയില്‍ തന്നെ. 

അതേസമയം, പാലാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ്‌ സ്ഥാനാര്‍ഥി ജയിക്കുമെന്ന്‌ ഉറപ്പില്ലെന്ന്‌ കേരള കോണ്‍ഗ്രസ്‌ നേതാവ്‌ ജോയി എബ്രഹാം പ്രസ്താവിച്ചു. കെ എം മാണി തന്ത്രശാലിയായിരുന്നുവെന്നും എന്നാല്‍ ഇന്നുള്ളത്‌ കുതന്ത്രശാലികളാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, മണ്ഡലത്തില്‍ ആര്‌ ജയിക്കുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്‌, എല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നായിരുന്നു അദ്ദേഹം നല്‍കിയ മറുപടി. എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചില്ലെന്നും ഇപ്പോഴും പാര്‍ട്ടിയ്ക്കുള്ളില്‍ സംഘര്‍ഷം നിലവിലുണ്ടെന്നും ജോയി എബ്രഹാം പറഞ്ഞു. 

എന്നാല്‍, ജോയി എബ്രഹാ൦ നടത്തിയ അഭിപ്രായ പ്രകടനം മര്യാദകേടാണെന്നും യുഡിഎഫില്‍ പരാതി നല്‍കുമെന്നും ജോസ്‌ വിഭാഗം നേതാക്കള്‍ പറഞ്ഞു.

പാലാ നിയമസഭാ മണ്ഡലം രൂപീകരിച്ചതിന് ശേഷം ഇതുവരെ പാലാക്കാര്‍ക്ക് ഒരേയൊരു എംഎല്‍എയേ ഉണ്ടായിരുന്നുള്ളൂ. സാക്ഷാല്‍ കെ.എം മാണി. അദ്ദേഹത്തിന്‍റെ മരണത്തെത്തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വന്നിരിക്കുന്നത്. മാണിയ്ക്ക് ശേഷം പാലായെ ആര് നയിക്കും? പാലായുടെ പുതിയ നായകന്‍ ആരായിരിക്കും? 27 വരെ കാത്തിരിക്കാം.....