കേരള ബഡ്ജറ്റിൽ മത്സ്യ തൊഴിലാളികള്‍ക്ക് അവഗണന!

കേരള ബഡ്ജറ്റിൽ മത്സ്യ തൊഴിലാളികള്‍ക്ക് അവഗണന. കടൽസുരക്ഷയ്ക്കു യാതൊന്നും വകയിരിത്തിയിട്ടില്ല. ആഗോള താപനത്തിന്‍റെയും കാലാവസ്ഥ വ്യതിയാനത്തിന്‍റെയും ഭാഗമായി ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത് മത്സ്യത്തൊഴിലാളികളാണ്. 

Last Updated : Feb 10, 2020, 11:54 PM IST
കേരള ബഡ്ജറ്റിൽ മത്സ്യ തൊഴിലാളികള്‍ക്ക് അവഗണന!

കേരള ബഡ്ജറ്റിൽ മത്സ്യ തൊഴിലാളികള്‍ക്ക് അവഗണന. കടൽസുരക്ഷയ്ക്കു യാതൊന്നും വകയിരിത്തിയിട്ടില്ല. ആഗോള താപനത്തിന്‍റെയും കാലാവസ്ഥ വ്യതിയാനത്തിന്‍റെയും ഭാഗമായി ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത് മത്സ്യത്തൊഴിലാളികളാണ്. 

അവരുടെ കടൽസുരക്ഷയ്ക്കായി ഇപ്രാവശ്യത്തെ കേരള ബഡ്ജറ്റിൽ യാതൊന്നും വകയിരുത്തി കാണുന്നില്ല. മത്സ്യതൊഴിലാളികളുടെ തൊഴിൽ സുരക്ഷയ്ക്കാണ് പ്രാധാന്യം നൽകേണ്ടത്. 

മറൈൻ ആംബുലൻസ് നാളിതുവരെ യാഥാർത്ഥ്യമാക്കിയിട്ടില്ല. ജീവൻരക്ഷാ ഉപകരണങ്ങളും വേണ്ടത്ര ലഭ്യമാക്കിയിട്ടില്ല. കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിൻറെയും ദുരന്തനിവാരണ അതോറിറ്റിയുടെയും അടിക്കടിയുള്ള (സ്ഥാനത്തും അസ്ഥാനത്തും) അറിയിപ്പുകൾ മൂലം നിരവധി തൊഴിൽദിനങ്ങൾ മത്സ്യതൊഴിലാളികൾക്ക് നഷ്‍ടമാവുകയാണ്. 

ആ ദിനങ്ങളിൽ  മത്സ്യതൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലാവുകയുമാണ്. അത്തരത്തിൽ തുടർച്ചയായി പണി മുടങ്ങേണ്ടിവരുന്ന ദിനങ്ങളിലേക്കു ഒരു നിശ്ചിത തുക അവരുടെ അന്നത്തിനായി നൽകണമെന്ന ആവശ്യം ബഡ്ജറ്റിൽ പരിഗണിച്ചുകണ്ടില്ല. 

കടലാക്രമണ ഭീഷണിയുള്ള പ്രദേശങ്ങളിൽനിന്നും അവരുടെ വീടും സ്ഥലവും ഉപേക്ഷിച്ചു മാറി താമസിക്കേണ്ടിവരുന്ന കുടുംബങ്ങൾക്ക് സ്ഥലത്തിനും വീടിനുമായി പത്തുലക്ഷം രൂപ നൽകാനാണ് സർക്കാർതീരുമാനം. ഈ തുകയ്ക്ക് സ്ഥലവും വീടും ലഭ്യമാകില്ല. 

തുക ഇരുപത് ലക്ഷമായി വർദ്ധിപ്പിക്കുകയും മത്സ്യതൊഴിലാളികൾ വിട്ടൊഴിയുന്ന സ്ഥലം ടൂറിസം ലോബി കയ്യടക്കാതിരിക്കുവാനും അവിടം മത്സ്യബന്ധന ഉപകരണങ്ങൾ സൂക്ഷിക്കുവാനും മീനുണക്കുവാനും എന്ന വ്യവസ്ഥ സർക്കാർ ഉറപ്പുവരുത്തുകയും വേണം. 

ബഡ്ജറ്റ് ചർച്ചാവേളയിൽ ഈവക കാര്യങ്ങൾ പരിഗണിക്കുവാൻ ധനകാര്യ വകുപ്പുമന്ത്രി ഡോ.തോമസ് ഐസക് തയ്യാറാകണമെന്ന് നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറം ജനറൽ സെക്രട്ടറി ടി.പീറ്റർ, കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് ജാക്‌സൺ പൊള്ളയിൽ എന്നിവർ ആവശ്യപ്പെട്ടു.

More Stories

Trending News