close

News WrapGet Handpicked Stories from our editors directly to your mailbox

അയ്യപ്പന്‍റെ പേരില്‍ വോട്ടു തേടി; സുരേഷ് ഗോപിക്ക് കളക്ടറുടെ നോട്ടീസ്

48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണം എന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.    

Updated: Apr 7, 2019, 07:38 AM IST
അയ്യപ്പന്‍റെ പേരില്‍ വോട്ടു തേടി; സുരേഷ് ഗോപിക്ക് കളക്ടറുടെ നോട്ടീസ്

തൃശൂര്‍: അയ്യപ്പന്‍റെ പേരില്‍ വോട്ടു തേടിയതിന് ബിജെപി സ്ഥാനാർത്ഥിയും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിക്ക് ജില്ലാ കളക്ടര്‍ ടിവി അനുപമയുടെ നോട്ടീസ്.  കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍ ശബരിമലയുടെയും അയ്യപ്പന്റെയും കാര്യം പറഞ്ഞതിനാണ് ജില്ലാ കളക്ടറുടെ നോട്ടീസ്. 

48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണം എന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.  ശബരിമലയുടെ പേര് പറഞ്ഞ് വോട്ട് ചോദിക്കരുതെന്ന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഉത്തരവിന് വിരുദ്ധമായിട്ടാണ് പ്രസംഗം നടത്തിയതെന്നും അതുവഴി സുരേഷ് ഗോപി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നും ജില്ലാ കളക്ടർ നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. 

48 മണിക്കൂറിനകം നല്‍കുന്ന വിശദീകരണം തൃപ്തികരമാണോ എന്ന് നോക്കിയാകും ജില്ലാ കളക്ടർ മറ്റ് നടപടികളിലേക്ക് കടക്കുക.

ഇന്നലെ സ്വരാജ് റൗണ്ടിൽ നടത്തിയ റോഡ് ഷോയ്ക്ക് പിന്നാലെ തേക്കിൻകാട് മൈതാനിയിൽ എൻഡിഎ നടത്തിയ തിരഞ്ഞെടുപ്പ് കൺവെൻഷനിലാണ് സുരേഷ് ഗോപി ശബരിമലയെ മുൻനിർത്തി വോട്ട് ചോദിക്കുന്നുവെന്ന് വോട്ടർമാരോട് പറഞ്ഞത്.