ജനപ്രിയ നോവലിസ്റ്റ് സുധാകര്‍ മംഗളോദയം അന്തരിച്ചു!

കോട്ടയം;മലയാളത്തിലെ ജനപ്രിയ നോവലിസ്റ്റുകളില്‍ പ്രമുഖനായ സുധാകര്‍ മംഗളോദയം അന്തരിച്ചു.

Last Updated : Jul 17, 2020, 08:51 PM IST
ജനപ്രിയ നോവലിസ്റ്റ് സുധാകര്‍ മംഗളോദയം അന്തരിച്ചു!

കോട്ടയം;മലയാളത്തിലെ ജനപ്രിയ നോവലിസ്റ്റുകളില്‍ പ്രമുഖനായ സുധാകര്‍ മംഗളോദയം അന്തരിച്ചു.

വെള്ളിയാഴ്ച വൈകുന്നേരം കോട്ടയത്തായിരുന്നു അന്ത്യം.

72 വയസുണ്ടായിരുന്ന അദ്ധേഹം വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഒരു വര്‍ഷമായി ചികിത്സയില്‍ ആയിരുന്നു.

1980 മുതല്‍ മലയാളത്തിലെ വിവിധ വാരികകളില്‍ എഴുതിയ നോവലുകളിലൂടെ ഏറെ ജനപ്രിയനായിരുന്നു അദ്ധേഹം.

മനുഷ്യന്‍റെ മനസിലെ വികാരങ്ങളെ കാല്‍പ്പനികമായി അവതരിപ്പിക്കുന്നതിന് സുധാകര്‍ മംഗളോദയത്തിന് കഴിഞ്ഞു.

പ്രണയവും വൈകാരികതയും നിറഞ്ഞ നോവലുകള്‍ മലയാളികളെ വായനയിലേക്ക് അടുപ്പിച്ചു.

മാസികകളിലെ നോവലുകള്‍ പുസ്തക രൂപത്തില്‍ ഇറങ്ങിയ നോവലുകള്‍ അങ്ങനെ വായനക്കാരുടെ പ്രീതി 
പിടിച്ച് പറ്റുന്നതിന് അദ്ധേഹത്തിന് കഴിഞ്ഞു.

 

പി പത്മരാജന്‍റെ 'കരിയിലക്കാറ്റ് പോലെ' എന്ന സിനിമയുടെ കഥാ രചയിതാവാണ്,വസന്ത സേന എന്ന സിനിമയുടെയും 
കഥാ രചന നടത്തി,നന്ദിനി ഓപ്പോള്‍ എന്ന സിനിമയ്ക്ക് സംഭാഷണം രചിക്കുകയും ചെയ്തു.

അദ്ദേഹത്തിന്‍റെ നിരവധി നോവലുകള്‍ സീരിയലുകളും ആയിട്ടുണ്ട്‌,സുധാകര്‍ മംഗളോദയത്തിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി 
പിണറായി വിജയന്‍ അനുശോചനം രേഖപെടുത്തി.

Trending News