പ്രവാസികളുടെ ക്വാറന്‍റെയ്ന്‍;ചെലവ് വഹിക്കാം..,പക്ഷേ..,മുഖ്യമന്ത്രി പറയണമെന്ന് യുഡിഎഫ്!

പ്രവാസികളുടെ ക്വാറന്‍റെയ്ന്‍ ചെലവിനെ ചൊല്ലി സര്‍ക്കാരും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു.

Last Updated : May 27, 2020, 02:20 PM IST
പ്രവാസികളുടെ ക്വാറന്‍റെയ്ന്‍;ചെലവ് വഹിക്കാം..,പക്ഷേ..,മുഖ്യമന്ത്രി പറയണമെന്ന് യുഡിഎഫ്!

തിരുവനന്തപുരം:പ്രവാസികളുടെ ക്വാറന്‍റെയ്ന്‍ ചെലവിനെ ചൊല്ലി സര്‍ക്കാരും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു.

പ്രവാസികളുടെ ക്വാറന്‍റെയ്ന്‍ ചെലവില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെ രൂക്ഷമായ ഭാഷയിലാണ് യുഡിഎഫ് നേതാക്കള്‍ വിമര്‍ശിക്കുന്നത്.

പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല രൂക്ഷമായ ഭാഷയിലാണ് സര്‍ക്കാരിനെ വിമര്‍ശിച്ചത്.

ഈ ദുരന്തസമയത്ത് സർവവും നഷ്ടപെട്ട് മടങ്ങിയെത്തുന്നവരെ കോവിഡിന്റെ മറവിൽ കൊള്ളയടിക്കുന്നത് മനുഷ്യത്വരഹിതമാണ്‌,പ്രതിപക്ഷ നേതാവ് 
രമേശ്‌ ചെന്നിത്തല പറഞ്ഞു
മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചാല്‍ പ്രവാസികളുടെ ക്വാറന്‍റെയ്ന്‍ ചെലവ് വഹിക്കാമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ പറഞ്ഞു.

പിണറായി സര്‍ക്കാരിന്റെ നിലപാട് ക്രൂരമാണെന്ന് എകെ ആന്റണി പ്രതികരിച്ചു.

മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംപി യും സര്‍ക്കാരിന്റെ നിലപാടിനെ വിമര്‍ശിച്ചു.

ഗള്‍ഫ് നാടുകളില്‍ നിന്നും വിമാന ടിക്കറ്റിന് പണം പിരിച്ച് വരുന്നവര്‍ എങ്ങനെ ക്വാറന്‍റെയ്ന്‍ ചെലവായി പണം നല്‍കുമെന്നും അദ്ധേഹം ചോദിച്ചു.

Also Read:കോവിഡിന്റെ മറവില്‍ പ്രവാസികളെ കൊള്ളയടിക്കുന്നത്‌ മനുഷ്യത്വ രഹിതം!

ക്വാറന്‍റെയ്ന്‍ ചെലവ് പ്രവാസികള്‍ വഹിക്കണം എന്ന പ്രസ്താവന പിന്‍വലിച്ച് മുഖ്യമന്ത്രി മാപ്പ് പറയണം എന്ന് കെസി ജോസഫ്‌ ആവശ്യപെട്ടു.
ഇങ്ങനെ പ്രതിപക്ഷ നിരയിലെ നേതാക്കള്‍ ഈ വിഷയത്തില്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിക്കുന്നത്.

പ്രവാസി സംഘടനകളുടെ ഭാഗത്ത് നിന്നും ശക്തമായ പ്രതിഷേധമാണ് ഈ വിഷയത്തില്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്നിരിക്കുന്നത്.

Trending News