G Sukumaran Nair: വർ​ഗീയതയ്ക്കെതിരെ പറയാൻ സതീശന് എന്ത് യോ​ഗ്യത? സതീശനെ അഴിച്ചുവിട്ടാൽ കോൺഗ്രസിന് തിരിച്ചടിയുണ്ടാകുമെന്ന് സുകുമാരൻ നായർ

എൻ.എസ്.എസിനെതിരെയും വി.ഡി സതീശൻ മോശമായി സംസാരിച്ചിട്ടുണ്ടെന്ന് ജി സുകുമാരൻ നായർ പറഞ്ഞു.

Written by - Karthika V | Last Updated : Jan 18, 2026, 01:16 PM IST
  • നയപരമായ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ വി.ഡി സതീശന് എന്താണ് അധികാരമെന്ന് സുകുമാരൻ നായർ ചോദിച്ചു.
  • കെ.പി.സി.സി. പ്രസിഡന്റ് നോക്കുകുത്തിയാണോ? എന്തിനാണ് സതീശൻ എല്ലാത്തിനും കയറി മറുപടി പറയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
G Sukumaran Nair: വർ​ഗീയതയ്ക്കെതിരെ പറയാൻ സതീശന് എന്ത് യോ​ഗ്യത? സതീശനെ അഴിച്ചുവിട്ടാൽ കോൺഗ്രസിന് തിരിച്ചടിയുണ്ടാകുമെന്ന് സുകുമാരൻ നായർ

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ രൂക്ഷമായി വിമർശിച്ച് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സമുദായ സംഘടനകളുടെ 'തിണ്ണ നിരങ്ങില്ലെന്ന്' പറഞ്ഞ സതീശൻ, സഭാ സിനഡ് യോഗത്തിൽ പങ്കെടുത്തത് എന്തിനായിരുന്നുവെന്ന് സുകുമാരൻ നായർ ചോദിച്ചു. സമുദായങ്ങളെ ഇത്രയധികം ആക്ഷേപിച്ച മറ്റൊരു നേതാവില്ലെന്നും വർഗീയതയെക്കുറിച്ച് സംസാരിക്കാൻ സതീശന് എന്ത് യോഗ്യതയാണുള്ളതെന്നും അദ്ദേഹം പരിഹസിച്ചു. 

Add Zee News as a Preferred Source

സമുദായങ്ങൾക്കെതിരെ ഇത്രയധികം മോശമായി സംസാരിച്ച മറ്റൊരു നേതാവില്ലെന്ന് സുകുമാരൻ നായർ വിമർശിച്ചു. എൻ.എസ്.എസിനെതിരെയും തനിക്കെതിരെയും സതീശൻ മോശം പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. സമുദായ സംഘടനകളെ പറയുന്നയാൾ ആ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് വേണ്ടത്. അല്ലാതെ സമുദായങ്ങളുടെ തിണ്ണ നിരങ്ങാൻ നടക്കരുതായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

Also Read: Kochi Hit and Run: എളമക്കരയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ ഇടിച്ചുതെറിപ്പിച്ച് കാർ നിർത്താതെ പോയി; കുട്ടിയുടെ നില ഗുരുതരം, കരളിൽ രക്തസ്രാവം

നയപരമായ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ വി.ഡി സതീശന് എന്താണ് അധികാരമെന്ന് സുകുമാരൻ നായർ ചോദിച്ചു. കെ.പി.സി.സി. പ്രസിഡന്റ് നോക്കുകുത്തിയാണോ? എന്തിനാണ് സതീശൻ എല്ലാത്തിനും കയറി മറുപടി പറയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സതീശനെ കോൺ​ഗ്രസ് അഴിച്ചുവിട്ടിരിക്കുകയാണെന്ന് പറഞ്ഞ സുകുമാരൻ നായർ സതീശനെ നിയന്ത്രിച്ചില്ലെങ്കിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Karthika V

Karthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. 

 

...Read More

Trending News