NEET UG Topper List 2025: നീറ്റ് യുജി ഫലം പുറത്തുവന്നതോടെ റാങ്ക് നേടിയ വിദ്യാർത്ഥികളുടെ ലിസ്റ്റും പുറത്തുവന്നിട്ടുണ്ട്. ഒന്നാം റാങ്ക് രാജസ്ഥാൻ സ്വദേശി മഹേഷ് കുമാർ സ്വന്തമാക്കി. 99.9999547 പെർസന്റൈലാണ് ഇയാൾ നേടിയ സ്കോർ. മധ്യപ്രദേശില്‍ നിന്നുള്ള ഉത്കർഷ് അവാദിയ രണ്ടാം റാങ്ക് നേടി. മഹാരാഷ്ട്രയില്‍ നിന്നുള്ള കൃഷാങ് ജോഷി മൂന്നാം സ്ഥാനവും നേടി. ഡൽഹി, ഗുജറാത്ത്, പഞ്ചാബ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് ആദ്യ 10 റാങ്കുകളിൽ എത്തിയിരിക്കുന്നത്.
ആദ്യം 10 റാങ്ക് കരസ്ഥമാക്കിയ വിദ്യാർത്ഥികൾ ആരെല്ലാമെന്ന് നോക്കാം.
റാങ്ക് 1- മഹേഷ് കുമാർ, രാജസ്ഥാൻ
റാങ്ക് 2- ഉത്കർഷ് അവധിയ, മധ്യപ്രദേശ്
റാങ്ക് 3 - കൃഷാംഗ് ജോഷി, മഹാരാഷ്ട്ര
റാങ്ക് 4- മൃണാൾ കിഷോർ ഝാ, ഡൽഹി
റാങ്ക് 5- അവിക അഗർവാൾ, ഡൽഹി
റാങ്ക് 6- ജെനിൽ വിനോദ്ഭായ്, ഭയാനി, ഗുജറാത്ത്
റാങ്ക് 7- കേശവ് മിത്തൽ, പഞ്ചാബ്
റാങ്ക് 8 - ഝ ഭവ്യ ചിരാഗ്, ഗുജറാത്ത്
റാങ്ക് 9- ഹർഷ് കെദാവത്ത്, ഡൽഹി
റാങ്ക് 10- ആരവ് അഗർവാൾ, മഹാരാഷ്ട്ര
അതേസമയം, കേരളത്തില്‍ നിന്ന് പരീക്ഷ എഴുതിയ 73,328 പേര്‍ യോഗ്യത നേടിയിട്ടുണ്ട്. ആദ്യ നൂറ് റാങ്കുകളില്‍ മലയാളികള്‍ ഇടം നേടിയില്ല. മലയാളിയായ ദീപ്‌നിയ ഡിബി 109ാം റാങ്ക് നേടി. എന്നാൽ പിഡബ്ള്യുബിഡി (പേഴ്സൻ വിത്ത് ബെഞ്ച്മാർക്ക് ഡിസബിലിറ്റീസ്) വിഭാഗത്തിൽ മൂന്നാം റാങ്ക് മലയാളി വിദ്യാർഥിനി സ്വന്തമാക്കി. കെ.കെ.ഷെഹിൻ ആണ് മൂന്നാം റാങ്ക് കരസ്ഥാമാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.