ജലന്ധര്‍ ബിഷപ്പിനെ പിന്തുണച്ച് സന്ന്യാസിനി മഠം

ബിഷപ്പിനെതിരെ നിലപാട് എടുക്കാനാകില്ലെന്നും ബിഷപ്പിന്‍റെ അധീനതയിലാണ് മഠം എന്നും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. കൂടാതെ സന്ന്യാസിനി മഠത്തിന്‍റെ നിലനില്‍പ്പിന് ബിഷപ്പിന്‍റെ പിന്തുണ ആവശ്യമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Updated: Jul 12, 2018, 04:38 PM IST
ജലന്ധര്‍ ബിഷപ്പിനെ പിന്തുണച്ച് സന്ന്യാസിനി മഠം

ജലന്ധര്‍: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് സംരക്ഷണവുമായി സന്ന്യാസിനി മഠവും രംഗത്ത്. ബിഷപ്പിനെതിരെ നടപടിയെടുക്കാനാകില്ലെന്ന് വ്യക്തമാക്കി കന്യാസ്ത്രീയുടെ സഹോദരിയ്ക്ക് മദര്‍ സുപ്പീരിയര്‍ കത്തയച്ചു.

ബിഷപ്പിനെതിരെ നിലപാട് എടുക്കാനാകില്ലെന്നും ബിഷപ്പിന്‍റെ അധീനതയിലാണ് മഠം എന്നും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. കൂടാതെ സന്ന്യാസിനി മഠത്തിന്‍റെ നിലനില്‍പ്പിന് ബിഷപ്പിന്‍റെ പിന്തുണ ആവശ്യമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അതേസമയം ബിഷപ്പ് വത്തിക്കാനിലേക്ക് കടക്കുമെന്ന സൂചനയെ തുടര്‍ന്ന്‍ രാജ്യം വിടുന്നത് തടയാന്‍ വിമാനത്താവളങ്ങളില്‍ ലുക്ക്ഔട്ട്‌ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ജലന്ധര്‍ രൂപതയുടെ കീഴിലുള്ള കണ്ണൂരിലെ രണ്ട് മഠങ്ങളിലും പരിശോധന നടത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.