Nuns Arrested In Chhattisgarh: 'കേരളത്തിൽ കേക്ക്, ഉത്തരേന്ത്യയിൽ കൈവിലങ്ങ്'; ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി എംവി ​ഗോവിന്ദൻ

MV Govindan: കേരളത്തിൽ കേക്കും ഉത്തരേന്ത്യയിൽ മർദ്ദനവും കൈവിലങ്ങുമാണ് ബിജെപിയുടെ നയമെന്ന് എംവി ​ഗോവിന്ദൻ വിമർശിച്ചു.

Written by - Zee Malayalam News Desk | Last Updated : Jul 31, 2025, 02:50 PM IST
  • കേന്ദ്രമന്ത്രിമാരായ സുരേഷ് ​ഗോപിയും ജോർജ് കുര്യനും കന്യാസ്ത്രീകളുടെ മോചനത്തിനായി ഒന്നും ചെയ്യുന്നില്ല
  • ദേവാലയങ്ങളിൽ കേക്കുമായി എത്തുന്ന ബിജെപി നേതാക്കൾക്ക് ഇത് സംബന്ധിച്ച് എന്താണ് പറയാനുള്ളതെന്നും എംവി ​ഗോവിന്ദൻ ചോദിച്ചു
Nuns Arrested In Chhattisgarh: 'കേരളത്തിൽ കേക്ക്, ഉത്തരേന്ത്യയിൽ കൈവിലങ്ങ്'; ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി എംവി ​ഗോവിന്ദൻ

തിരുവനന്തപുരം: ചത്തീസ്​ഗഢിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ബിജെപിയെ രൂക്ഷമായി വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. കേരളത്തിൽ കേക്കും ഉത്തരേന്ത്യയിൽ മർദ്ദനവും കൈവിലങ്ങുമാണ് ബിജെപിയുടെ നയമെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് എംവി ​ഗോവിന്ദന്റെ പരാമർശം.

Add Zee News as a Preferred Source

ബിജെപി ആട്ടിൻതോലണിഞ്ഞ ചെന്നായ ആണെന്ന കാര്യം ഇനിയെങ്കിലും ബന്ധപ്പെട്ടവർ മനസ്സിലാക്കണമെന്നും എംവി ​ഗോവിന്ദൻ ലേഖനത്തിൽ വ്യക്തമാക്കി. കേന്ദ്രമന്ത്രിമാരായ സുരേഷ് ​ഗോപിയും ജോർജ് കുര്യനും കന്യാസ്ത്രീകളുടെ മോചനത്തിനായി ഒന്നും ചെയ്യുന്നില്ലെന്നും സിപിഎം പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ എംവി ​ഗോവിന്ദൻ പറഞ്ഞു.

ALSO READ: ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകൾ ഹൈക്കോടതിയിലേക്ക്

സമാധാനത്തോടെ ജീവിക്കാൻ കഴിയുന്നത് കേരളത്തിൽ മാത്രമാണെന്ന് ക്രൈസ്തവ മേലധ്യക്ഷൻമാർ തന്നെ പറയുന്നു. ക്രിസ്മസ്, ഈസ്റ്റർ സമയങ്ങളിൽ ദേവാലയങ്ങളിലും വീടുകളിലും കേക്കുമായി എത്തുന്ന ബിജെപി നേതാക്കൾക്ക് ഇത് സംബന്ധിച്ച് എന്താണ് പറയാനുള്ളതെന്നും ജനങ്ങൾക്ക് ആ​ഗ്രഹമുണ്ട്.

കേന്ദ്രമന്ത്രിമാരായ സുരേഷ് ​ഗോപിയും ജോർജ് കുര്യനും ഈ കന്യാസ്ത്രീകളുടെ മോചനത്തിനായി എന്തു ചെയ്തുവെന്നും എംവി ​ഗോവിന്ദൻ ചോദിച്ചു. ജോർജ് കുര്യൻ പറയുന്നത് നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നാണ്. ജോർജ് കുര്യൻ ഏത് നിയമത്തെ കുറിച്ചാണ് പറയുന്നത്. വിചാരധാരയിൽ ​ഗോൾവാൾക്കർ പറഞ്ഞുവച്ചതാണോ കുര്യന് നിയമമെന്നും എംവി ​ഗോവിന്ദൻ ചോദിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News