Accident Death: ഓവർടേക്ക് ചെയ്യുന്നതിനിടെ ടിപ്പറിന് പിന്നിലിടിച്ചു; സ്കൂട്ടർ യാത്രികനായ നഴ്സിങ് വിദ്യാർഥി മരിച്ചു

Accident Death: ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് സ്കൂട്ടർ ടിപ്പറിന് പിന്നിലിടിച്ചത്

Written by - Zee Malayalam News Desk | Last Updated : Mar 19, 2025, 10:19 PM IST
  • കൊല്ലം കരുനാഗപ്പള്ളി സ്വദേശി തൊടിയൂർ വടക്കേതിൽ ചെമ്പകശ്ശേരിയിൽ എൻ.മുഹമ്മദ് അൽത്താഫ് (19) ആണ് മരിച്ചത്.
  • പുതുപ്പള്ളി തലപ്പാടി എസ്എംഇ കോളജിലെ രണ്ടാം വർഷ ബിഎസ്‌സി നഴ്സിങ് വിദ്യാർഥിയാണ് അൽത്താഫ്.
  • മണർകാട് ഐരാറ്റുനട പാലത്തിന് സമീപം ബുധനാഴ്ച വൈകിട്ട് ആറു മണിക്കാണ് അപകടം
Accident Death: ഓവർടേക്ക് ചെയ്യുന്നതിനിടെ ടിപ്പറിന് പിന്നിലിടിച്ചു; സ്കൂട്ടർ യാത്രികനായ നഴ്സിങ് വിദ്യാർഥി മരിച്ചു

കോട്ടയം: ടിപ്പർ ലോറിക്കു പിന്നിൽ സ്കൂട്ടർ ഇടിച്ച് നഴ്സിങ് വിദ്യാർഥി മരിച്ചു. ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് സ്കൂട്ടർ ടിപ്പറിന് പിന്നിലിടിച്ചത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശി തൊടിയൂർ വടക്കേതിൽ ചെമ്പകശ്ശേരിയിൽ എൻ.മുഹമ്മദ് അൽത്താഫ് (19) ആണ് മരിച്ചത്. പുതുപ്പള്ളി തലപ്പാടി എസ്എംഇ കോളജിലെ രണ്ടാം വർഷ ബിഎസ്‌സി നഴ്സിങ് വിദ്യാർഥിയാണ് അൽത്താഫ്.

Add Zee News as a Preferred Source

മണർകാട് ഐരാറ്റുനട പാലത്തിന് സമീപം ബുധനാഴ്ച വൈകിട്ട് ആറു മണിക്കാണ് അപകടം. ടിപ്പറും സ്കൂട്ടറും കോട്ടയം ദിശയിൽ പോകുകയായിരുന്നു. കാറിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ അൽത്താഫ് സഞ്ചരിച്ച സ്കൂട്ടർ ടിപ്പറിലിടിക്കുകയായിരുന്നു. അൽത്താഫിനെ ഉടൻ കളത്തിൽപ്പടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മണർകാട് പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News