ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തെ തടയുന്നതിന്‍റെ ഭാഗമായി നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 50 ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതിയാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. എന്നാല്‍, ഈ പദ്ധതിയില്‍ പോലീസ് ഉദ്ദ്യോഗസ്ഥരെയും കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ചിരിക്കുകയാണ് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയും, എം.എൽ.എയുമായ ഒ. രാജഗോപാല്‍


തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. രോഗഭീതിയെയും,കഠിന കാലവസ്ഥയെയും അവഗണിച്ച് വലിയ രീതിയിൽ യാതൊരു വിധ സുരക്ഷാ ക്രമീകരണങ്ങളൊന്നുമില്ലാതെ ജനങ്ങളുമായി നിരന്തരം ഇടപെടുന്നവരാണ് പോലീസുകരെന്നാണ് ഒ രാജഗോപാല്‍ പറയുന്നത്. 


ഒ രാജഗോപാലിന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണ രൂപം: 


കൊറോണ പ്രതിരോധ പ്രവർത്തനരംഗത്ത് ആരോഗ്യപ്രവർത്തകരുടെ സേവനത്തെ മാനിച്ച് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 50ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയിൽ രോഗഭീതിയെയും,കഠിന കാലവസ്ഥയെയും അവഗണിച്ച് വലിയ രീതിയിൽ യാതൊരു വിധ സുരക്ഷാ ക്രമീകരണങ്ങളൊന്നുമില്ലാതെ ജനങ്ങളുമായി നിരന്തരം ഇടപെടുന്ന പോലീസ് ഉദ്ദ്യോഗസ്ഥരെയും കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബഹു : പ്രധാനമന്ത്രിയ്ക്ക് കത്തയച്ചപ്പോൾ...കൊറോണയ്ക്കെതിരെ ഒന്നിച്ചു പൊരുതാം...നാടിനൊപ്പം... ജനങ്ങളുടെ സുരക്ഷയ്ക്കൊപ്പം...