രാജഗോപാല്‍ ഞെട്ടിക്കുന്നത് ബിജെപിയെ!

കേരള നിയമസഭയിലെ ഏക ബിജെപി അംഗം ഒ രാജഗോപാലിന്റെ നിലപാടുകളും പ്രസ്താവനകളും ബിജെപി നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്.പൗരത്വ നിയമ ഭേദഗതിയെ തുടര്‍ന്ന് സംസ്ഥാനത്ത് ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ ഏറ്റുമുട്ടലിലാണ്.ഇതില്‍ ഗവര്‍ണറെ അനുകൂലിക്കുന്ന നിലപാടാണ് ബിജെപി നേതൃത്വം സ്വീകരിക്കുന്നത്.ബിജെപി സംസ്ഥാന ജെനെറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ഗവര്‍ണറെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

Updated: Jan 21, 2020, 04:21 PM IST
രാജഗോപാല്‍ ഞെട്ടിക്കുന്നത് ബിജെപിയെ!

കേരള നിയമസഭയിലെ ഏക ബിജെപി അംഗം ഒ രാജഗോപാലിന്റെ നിലപാടുകളും പ്രസ്താവനകളും ബിജെപി നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്.പൗരത്വ നിയമ ഭേദഗതിയെ തുടര്‍ന്ന് സംസ്ഥാനത്ത് ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ ഏറ്റുമുട്ടലിലാണ്.ഇതില്‍ ഗവര്‍ണറെ അനുകൂലിക്കുന്ന നിലപാടാണ് ബിജെപി നേതൃത്വം സ്വീകരിക്കുന്നത്.ബിജെപി സംസ്ഥാന ജെനെറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ഗവര്‍ണറെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

കേന്ദ്രമന്ത്രി വി മുരളീധരനും ഗവര്‍ണറെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ വിഷയത്തില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും സംയമനം പാലിക്കണമെന്ന നിലപാടാണ്  ഒ.രാജഗോപാല്‍ എംഎല്‍എ സ്വീകരിച്ചിരിക്കുന്നത്.ഈ നിലപാട് പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.നേരത്തെ കേരള നിയമസഭ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയപ്പോള്‍ ഒ രാജഗോപാല്‍ സ്വീകരിച്ച നിലപാടും പാര്‍ട്ടിയെ വെട്ടില്‍ വീഴ്ത്തിയിരുന്നു.

കേരള നിയമസഭ പ്രമേയം പാസാക്കിയപ്പോള്‍ പ്രമേയം വോട്ടിനിടണമെന്ന നിലപാട് ഒ രാജഗോപാല്‍ സ്വീകരിക്കാത്തത് കൊണ്ടാണ് കേരള നിയമസഭ ഏകകണ്ഠേന പസാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ വരാന്‍ കാരണമെന്ന നിലപാടിലാണ് ചില ബിജെപി നേതാക്കള്‍ ഇക്കാര്യത്തിലൊക്കെ ഒ രാജഗോപാല്‍ തന്‍റെ നിലപാട് കൃത്യമായി വിശദീകരിച്ചിട്ടുമുണ്ട്.എന്നാല്‍ സംസ്ഥാന സര്‍ക്കാരിനെതിരായ കടുത്ത നിലപാടിലാണ് സംസ്ഥാനത്തെ ബിജെപി നേതാക്കളും അണികളും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ ഒ രാജഗോപാലാകട്ടെ ഈ സാഹചര്യത്തില്‍ സ്വീകരിക്കുന്ന തണുപ്പന്‍ നിലപാടുകളും അദ്ധേഹത്തിന്റെ അഭിപ്രായ പ്രകടനങ്ങളും ഒക്കെ പാര്‍ട്ടിയിലെ തീവ്ര നിലപാടുകരെ വെട്ടിലാക്കിയിരിക്കുകയാണ്.

പാര്‍ട്ടിയിലെ യുവനിര ഗവര്‍ണ്ണര്‍ -സര്‍ക്കാര്‍ പോരില്‍ ഗവര്‍ണറെ പിന്തുണച്ച് സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നതിനിടയിലാണ് മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുന്നത്.ഒ രാജഗോപാലുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.കൂടിക്കാഴ്ചയില്‍ ഗവര്‍ണര്‍ -സര്‍ക്കാര്‍ തര്‍ക്കം പരിഹരിക്കണമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും ഗവര്‍ണറെ വിമര്‍ശിച്ചിട്ടില്ലെന്നും ഒ രാജഗോപാല്‍ കേന്ദ്രമന്ത്രിയെ അറിയിച്ചു.

കെ സുരേന്ദ്രന്‍ ,ശോഭാ സുരേന്ദ്രന്‍ ,എം ടി  രമേശ്,എ പി അബ്ദുള്ളകുട്ടി, ,പ്രകാശ് ബാബു ,സന്ദീപ്‌ വാര്യര്‍ എന്നിവരൊക്കെ പൗരത്വ നിയമ ഭേദഗതിയില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിക്കുന്നത്.ഈ സാഹചര്യത്തില്‍ ഒ രാജഗോപാലിന്റെ പ്രസ്താവനകള്‍ക്ക് മാധ്യമങ്ങള്‍ ഏറെ പ്രാധാന്യവും നല്‍കുന്നുണ്ട്.ഇങ്ങനെ പാര്‍ട്ടി ഒന്നാകെ പ്രതിരോധത്തിലാകുന്ന നിലപാടുകളാണ് ഒ രാജഗോപാല്‍ സ്വീകരിക്കുന്നതെന്ന അഭിപ്രായവും പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്കുണ്ട്.എന്തായാലും പാര്‍ട്ടി ഒറ്റകെട്ടായി പൗരത്വ നിയമ ഭേദഗതിയില്‍ സംസ്ഥാനത്തെ ഇടത് മുന്നണിക്കും ഐക്യമുന്നണിക്കുമെതിരെ ശക്തമായ പോരാട്ടമാണ് നടത്തുന്നത്.ശബരിമലയിലെ യുവതീ പ്രവേശനത്തെ അനുകൂലിച്ചുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ സംഘപരിവാര്‍ സംസ്ഥാനത്ത് നടത്തിയത് പോലുള്ള പ്രക്ഷോഭം തന്നെയാണ് പൗരത്വ നിയമ ഭേദഗതിയിലും സംസ്ഥാനത്ത് സംഘപരിവാര്‍ സംഘടിപ്പിക്കുന്നത്.