എണ്ണവില വര്‍ധനവും ക​ണ്ണ​ന്താ​നത്തിന്‍റെ കണ്ടുപിടുത്തവും

​ ദിവസംതോറും വില പുനഃക്രമീകരണം വന്നതോടെ പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ വര്‍ധനയുണ്ടായി. അന്താരാഷ്ട്രതലത്തിലെ അസംസ്‌കൃത എണ്ണവിലയും രൂപ ഡോളര്‍ വിനിമയ നിരക്കും അടിസ്ഥാനമാക്കിയാണ് ഇന്ത്യയിലെ എണ്ണവില നിശ്ചയിക്കുന്നത്.

Updated: Sep 15, 2017, 05:19 PM IST
എണ്ണവില വര്‍ധനവും ക​ണ്ണ​ന്താ​നത്തിന്‍റെ കണ്ടുപിടുത്തവും

കൊ​​​ച്ചി:​ ദിവസംതോറും വില പുനഃക്രമീകരണം വന്നതോടെ പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ വര്‍ധനയുണ്ടായി. അന്താരാഷ്ട്രതലത്തിലെ അസംസ്‌കൃത എണ്ണവിലയും രൂപ ഡോളര്‍ വിനിമയ നിരക്കും അടിസ്ഥാനമാക്കിയാണ് ഇന്ത്യയിലെ എണ്ണവില നിശ്ചയിക്കുന്നത്.

ദിവസേന വില മാറുന്നതിനാല്‍ വില വര്‍ധന ശ്രദ്ധിക്കപ്പെടാതെ പോവുകയാണ്. ദിവസവും അഞ്ചോ പത്തോ പൈസ മാത്രമാകും മാറുന്നത്. എന്നാല്‍, ഒരുമാസത്തെ കണക്ക് നോക്കുമ്പോളാണ് വിലയിലുള്ള വന്‍മാറ്റം വ്യക്തമാവുന്നത്.

എന്നാല്‍ ഇന്ത്യയില്‍ പെ​​​ട്രോ​​​ളി​​​ന്‍റെ​​യും ഡീ​​സ​​ലി​​ന്‍റെ​​യും വിലയില്‍ ഉണ്ടായ വര്‍ധനയെപ്പറ്റി കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി ക​ണ്ണ​ന്താനം പറഞ്ഞത് ശ്രദ്ധേയമായി. 

പെ​​​ട്രോ​​​ളി​​​ന്‍റെ​​യും ഡീ​​സ​​ലി​​ന്‍റെ​​യും വി​​​ല ​​​വ​​​ർ​​​ധി​​​പ്പി​​​ച്ച​​​തു രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന​​​ത്തി​​​നു​​​ള്ള പ​​​ണം ക​​​ണ്ടെ​​​ത്താ​​​നാ​​​ണെ​​ന്നു കേ​​​ന്ദ്ര​ ടൂ​​റി​​സം സ​​ഹ​​മ​​​ന്ത്രി അ​​​ൽ​​​ഫോ​​​ൻ​​​സ് ക​​​ണ്ണ​​​ന്താ​​​നം. രാ​​​ജ്യ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ളാ​​​യ റോ​​​ഡ്, ക​​​ക്കൂ​​​സ് മുതലായവ ഉ​​​ണ്ടാ​​​ക്കാന്‍ പ​​​ണം വേ​​​ണം. 

വാ​​​ഹ​​​നം വാ​​​ങ്ങാ​​​ൻ ക​​​ഴി​​​വു​​​ള്ള​​​വ​​​ർ ഇ​​​ന്ധ​​​നം നി​​​റ​​​യ്ക്കു​​​മ്പോള്‍ ഇ​​​ത്ത​​​രം കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി ഒ​​​രു തു​​​ക അ​​​ധി​​​കം ന​​​ൽ​​​കു​​​ന്ന​​​തി​​​ൽ തെ​​​റ്റി​​​ല്ല. ഇ​​​തി​​​ന്‍റെ പേ​​​രി​​​ൽ രാ​​​ജ്യ​​​ത്തു വി​​​ല​​​ക്ക​​​യ​​​റ്റ​​​മു​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ന്നും കൊ​​ച്ചി​​യി​​ൽ മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടു സം​​സാ​​രി​​ക്ക​​വേ അ​​ദ്ദേ​​ഹം പ​​​റ​​​ഞ്ഞു. 

രാജ്യത്തെ ചരക്കുഗതാഗതം പ്രധാനമായും ആശ്രയിക്കുന്ന ഡീസലിന്‍റെ വിലവര്‍ധന അവശ്യ സാധനങ്ങള്‍ക്കുള്‍പ്പെടെ വിലവര്‍ധനയ്ക്ക് കാരണമാകും.