പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ വൃദ്ധ ദമ്പതികൾ വീട്ടിൽ മരിച്ച നിലയിൽ. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. റാന്നി പഴവങ്ങാടി മുക്കാലുമൺ ചക്ക തറയിൽ വീട്ടിൽ സക്കറിയ മാത്യു (76), ഭാര്യ അന്നമ്മ (73) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെ തിണ്ണയിൽ തൂങ്ങി മരിച്ച നിലയിലും ഭർത്താവിനെ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
എറണാകുളത്തുള്ള മകൻ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇരുവരെയും ലഭ്യമായില്ല. ഇതിനെ തുടർന്ന് അയൽവാസികളെ അറിയിക്കുകയായിരുന്നു. അയൽവാസിയായ ബന്ധു വീടിന് അടുത്തെത്തിയപ്പോൾ ദുർഗന്ധം ഉണ്ടായിരുന്നു.
തുടർന്ന് വാർഡ് മെമ്പറും പോലീസും ചേർന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കതക് പൊളിച്ച് അകത്തു കടന്ന് പരിശോധിക്കുകയായിരുന്നു. സംഭവത്തിൽ റാന്നി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.