പട്ടാപ്പകല്‍ വയോധികയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണ്ണം കവര്‍ന്നു

തെക്കുംകര വട്ടായി സ്വദേശിയായ 70 വയസ്സുള്ള സുശീലയെയാണ് ആക്രമിച്ചശേഷം സ്വര്‍ണ്ണം കവര്‍ന്നെടുത്തത്.  

Last Updated : Feb 10, 2020, 08:35 AM IST
  • തെക്കുംകര വട്ടായി സ്വദേശിയായ 70 വയസ്സുള്ള സുശീലയെയാണ് ആക്രമിച്ചശേഷം സ്വര്‍ണ്ണം കവര്‍ന്നെടുത്തത്.
  • ആക്രമണത്തില്‍ പരിക്കേറ്റ സുശീലയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പട്ടാപ്പകല്‍ വയോധികയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണ്ണം കവര്‍ന്നു

തൃശൂര്‍: വയോധികയെ പട്ടാപ്പകല്‍ ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോയി തലയ്ക്കടിച്ച് സ്വര്‍ണ്ണം കവര്‍ന്നു. 

സംഭവം നടന്നത് തൃശൂരിലാണ്. തെക്കുംകര വട്ടായി സ്വദേശിയായ 70 വയസ്സുള്ള സുശീലയെയാണ് ആക്രമിച്ചശേഷം സ്വര്‍ണ്ണം കവര്‍ന്നെടുത്തത്.  ആക്രമണത്തില്‍ പരിക്കേറ്റ സുശീലയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.   

ഒരു യുവാവും യുവതിയും വീട്ടില്‍ കൊണ്ടു വിടാമെന്നും പറഞ്ഞ് സുശീലയെ നിര്‍ബന്ധപൂര്‍വ്വം ഓട്ടോറിക്ഷയില്‍ കയറ്റുകയായിരുന്നുവെന്നും ശേഷം  മാല പൊട്ടിച്ചെടുക്കുകയും ആളൊഴിഞ്ഞ പ്രദേശത്തേക്ക് തള്ളുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

കഴുത്തില്‍ കയറിട്ട് മുറുക്കി ചുറ്റിക കൊണ്ട് തലക്കടിച്ചാണ്  തന്‍റെ മൂന്നു പവന്‍ തൂക്കമുള്ള സ്വര്‍ണ്ണ മാല അക്രമികള്‍ കവര്‍ന്നതെന്നും സുശീല പറഞ്ഞു. തുടര്‍ന്ന് ഇരുവരും അതിവേഗം ഓട്ടോറിക്ഷയില്‍ കടന്നുകളഞ്ഞുവെന്നും അവര്‍ പറഞ്ഞു.

സുശീലയുടെ കരച്ചില്‍ കേട്ട് ഓടി കൂടിയ നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന്‍ അന്വേഷണം ആരംഭിച്ച പൊലിസ് സിസിടിവി ക്യാമറ പരിശോധിക്കുമെന്ന് അറിയിച്ചു.

Trending News