Covid in Kerala: ആശങ്ക വേണ്ട; ഇപ്പോൾ പടരുന്നത് ഒമിക്രോണ്‍ ജെഎന്‍ 1, എല്‍എഫ് 1 എന്നീ വകഭേദങ്ങളെന്ന് ഐഎംഎ

Covid in Kerala: താരതമ്യേന ഗുരുതരമല്ലാത്ത ലക്ഷണങ്ങളുമായാണ് ഈ വകഭേദങ്ങൾ രംഗത്ത് വന്നിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jun 4, 2025, 10:48 PM IST
  • നമ്മുടെ സമൂഹത്തിൽ ബഹുഭൂരിപക്ഷം ആളുകളും പ്രതിരോധ വാക്സിൻ എടുത്തവരാണ്.
  • അതിനാൽ തന്നെ വ്യാപനം ഗുരുതര നിലയിലാകുവാനുള്ള സാധ്യത വിരളമാണ്.
  • പ്രതിരോധ ശേഷി കുറഞ്ഞ ആളുകൾ പരമാവധി ശ്രദ്ധപുലര്‍ത്തണമെന്നും ഐഎംഎ പറയുന്നു.
Covid in Kerala: ആശങ്ക വേണ്ട; ഇപ്പോൾ പടരുന്നത് ഒമിക്രോണ്‍ ജെഎന്‍ 1, എല്‍എഫ് 1 എന്നീ വകഭേദങ്ങളെന്ന് ഐഎംഎ

തിരുവനന്തപുരം: കോവിഡ് വ്യാപനം വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഇപ്പോൾ പടരുന്നത് ഒമിക്രോണ്‍ ജെഎന്‍ 1, എല്‍എഫ് 1 എന്നീ വകഭേദങ്ങളാണെന്നും ഐഎംഎ അറിയിച്ചു. താരതമ്യേന ഗുരുതരമല്ലാത്ത ലക്ഷണങ്ങളുമായാണ് ഈ വകഭേദങ്ങൾ രംഗത്ത് വന്നിരിക്കുന്നത്. കുറച്ചു ദിവസം മാത്രം നീണ്ടുനിൽക്കുന്ന ലക്ഷണങ്ങളാണ് ഈ വകഭേദത്തിന് ഉള്ളത്. 

Add Zee News as a Preferred Source

നമ്മുടെ സമൂഹത്തിൽ ബഹുഭൂരിപക്ഷം ആളുകളും പ്രതിരോധ വാക്സിൻ എടുത്തവരാണ്. അതിനാൽ തന്നെ വ്യാപനം ഗുരുതര നിലയിലാകുവാനുള്ള സാധ്യത വിരളമാണ്. പ്രതിരോധ ശേഷി കുറഞ്ഞ ആളുകൾ, ഉദാഹരണത്തിന് ഗുരുതര കാന്‍സര്‍, ഗുരുതര വൃക്ക രോഗങ്ങള്‍, ഗുരുതര ഹൃദ്രോഗങ്ങള്‍ എന്നിവയുള്ളവര്‍ പരമാവധി ശ്രദ്ധപുലര്‍ത്തണമെന്നും ഐഎംഎ പറയുന്നു.

പ്രധാനമായും മുന്‍കരുതലാണ് വേണ്ടത്. സാമൂഹിക അകലം, മാസ്‌കിന്റെ ഉപയോഗം, അണുനാശിനിയുടെ ഉപയോഗം എന്നിവ വഴി വലിയൊരളവുവരെ രോഗസാധ്യത ഇല്ലാതാക്കുവാന്‍ സാധിക്കും. ആരോഗ്യ കേന്ദ്രം, ആശുപത്രി എന്നിവിടങ്ങളില്‍ മാസ്‌കിന്റെ ഉപയോഗം വര്‍ധിപ്പിക്കണം. ആശുപത്രികളില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം. 

സര്‍ക്കാരും ആരോഗ്യവകുപ്പും ഒരുക്കുന്ന രോഗനിര്‍ണയ പരിശോധനകള്‍, ചികിത്സാ സംവിധാനങ്ങള്‍ എന്നിവയുമായി എല്ലാവരും സഹകരിക്കണം. പനി ബാധിച്ചവര്‍ മറ്റുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കണം. ആരോഗ്യ വകുപ്പും സര്‍ക്കാരും നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളിലും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും സംസ്ഥാന പ്രസിഡന്റ് ഡോ. ശ്രീവിലാസന്‍, സെക്രട്ടറി ഡോ. ശശിധരന്‍ എന്നിവര്‍ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News