അടിച്ചു മോനേ ബംപര്‍!!

ജ്വല്ലറിയിലെ ജീവനക്കാരായ റോണി, വിവേക്, രതീഷ് സുബിന്‍, രംജിം, രാജീവന്‍ എന്നിവരാണ് ഓണം ബംബര്‍ സമ്മാനം നേടിയ ഭാഗ്യശാലികള്‍.

Last Updated : Sep 19, 2019, 04:16 PM IST
അടിച്ചു മോനേ ബംപര്‍!!

കേരള ചരിത്രത്തിലെ ഏറ്റവുംവലിയ സമ്മാനത്തുകയുള്ള തിരുവോണം ബംബര്‍ നറുക്കെടുത്തു.

കേരള ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായാണ് ഇത്തവണത്തെ ഓണം ബംപര്‍ എത്തിയത്. 12 കോടി രൂപയാണ് ഇത്തവണത്തെ ഓണം ബംപര്‍ സമ്മാനത്തുക‍. 

ടിഎം 160869 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത്. 
കരുനാഗപ്പള്ളി ചുങ്കത്ത് ജ്വല്ലറിയിലെ ജോലിക്കാരായ ആറ് സുഹൃത്തുക്കള്‍ ചേര്‍ന്നാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് എടുത്തത്. 

ജ്വല്ലറിയിലെ ജീവനക്കാരായ റോണി, വിവേക്, രതീഷ് സുബിന്‍, രംജിം, രാജീവന്‍ എന്നിവരാണ് ഓണം ബംബര്‍ സമ്മാനം നേടിയ ഭാഗ്യശാലികള്‍.

ജ്വല്ലറിക്ക് മുന്‍പിലുള്ള ലോട്ടറിക്കടയില്‍ നിന്നാണ് ഇവര്‍ ടിക്കറ്റ് എടുത്തത്. ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന് 10 ശതമാനം കമ്മിഷനായ 1.20 കോടിയും ലഭിക്കും.

നികുതി കിഴിച്ച് 7.56 കോടി രൂപയാണ് ആറ് പേര്‍ക്കുമായി ലഭിക്കുക. രണ്ടാം സമ്മാനം 50 ലക്ഷം വീതം 10 പേര്‍ക്ക് ലഭിക്കും. സമ്മാനാര്‍ഹമായ മറ്റ് ടിക്കറ്റുകള്‍: 

TA 514401, TB 354228, TC 339745,  TD 386793, TE 239730, TG 518381,  TH 490562,  TJ 223635, TK 267122,  TM 1363 28

1967ല്‍ കേരളത്തിലാണു രാജ്യത്താദ്യമായി ലോട്ടറി വകുപ്പ് തുടങ്ങിയത്. തിങ്കള്‍ മുതല്‍ ശനി വരെ നറുക്കെടുക്കുന്ന പ്രതിവാര ലോട്ടറികളടക്കം ലോട്ടറികളുടെ നിരതന്നെയാണ് കേരളത്തില്‍.

സംസ്ഥാനത്തെ ലോട്ടറിയുടെ ചരിത്രം പരിശോധിച്ചാല്‍ ആദ്യ ലോട്ടറി ടിക്കറ്റിന്‍റെ വില ഒരു രൂപയും ഒന്നാം സമ്മാനം അന്‍പതിനായിരം രൂപയുമായിരുന്നു. 52 വര്‍ഷംകൊണ്ട് കേരള ലോട്ടറിയുടെ ഒന്നാം സമ്മാനം അന്‍പതിനായിരത്തില്‍ നിന്നും 12 കോടിയിലേക്ക് വളര്‍ന്നു!!

തിരുവോണം ബംപര്‍ ലോട്ടറിക്ക് കഴിഞ്ഞ വര്‍ഷം 10 കോടിയായിരുന്നു ഒന്നാം സമ്മാനം.

Trending News