ഇടനിലക്കാരുടെ ഇടപെടലില്‍ ഓണ വിപണി; നാളെ അത്തം

മലയാള മനസ്സില്‍ പൂവിളിയുമായി ഓണമെത്തി. കേരളത്തിന്‍റെ മണ്ണ് നാളെ മുതല്‍ അത്തപ്പൂക്കളങ്ങളാല്‍ നിറയും. അത്തപ്പൂക്കളങ്ങളിലെ സ്ഥിരം വിരുന്നുകാരാണ് തോവാള പൂക്കള്‍. തമിഴ്നാട്ടിലെ നാഗര്‍കോവില്‍-തിരുനെല്‍വേലി പാതയിലെ തോവാള എന്ന ഗ്രാമത്തിലെ പൂക്കളാണ് കേരളത്തിലെ വീട്ടുമുറ്റങ്ങളെ പൂക്കളങ്ങളാല്‍ വര്‍ണ്ണാഭമാക്കുന്നത്. കേരളത്തിലെ തെക്കന്‍ ജില്ലകളിലാണ് തോവാളയില്‍ നിന്നുള്ള പൂക്കള്‍ എത്തുന്നത്.

Last Updated : Aug 24, 2017, 07:01 PM IST
ഇടനിലക്കാരുടെ ഇടപെടലില്‍ ഓണ വിപണി; നാളെ അത്തം

തിരുവനന്തപുരം: മലയാള മനസ്സില്‍ പൂവിളിയുമായി ഓണമെത്തി. കേരളത്തിന്‍റെ മണ്ണ് നാളെ മുതല്‍ അത്തപ്പൂക്കളങ്ങളാല്‍ നിറയും. അത്തപ്പൂക്കളങ്ങളിലെ സ്ഥിരം വിരുന്നുകാരാണ് തോവാള പൂക്കള്‍. തമിഴ്നാട്ടിലെ നാഗര്‍കോവില്‍-തിരുനെല്‍വേലി പാതയിലെ തോവാള എന്ന ഗ്രാമത്തിലെ പൂക്കളാണ് കേരളത്തിലെ വീട്ടുമുറ്റങ്ങളെ പൂക്കളങ്ങളാല്‍ വര്‍ണ്ണാഭമാക്കുന്നത്. കേരളത്തിലെ തെക്കന്‍ ജില്ലകളിലാണ് തോവാളയില്‍ നിന്നുള്ള പൂക്കള്‍ എത്തുന്നത്.

വിവിധതരം പൂക്കള്‍ കൂട്ടിയിട്ട് തോവാളയിലെ ചന്ത തന്നെ വലിയൊരു പൂക്കളമായി മാറിയിരിക്കുകയാണ്. മുല്ല, പിച്ചി, വാടാമല്ലി, കോഴിപ്പൂ, കൊഴുന്ന്, ജമന്തി, താമര, തുളസി, അരളി, റോസ, മല്ലിപൂ തുടങ്ങിയവയാണ് തോവാളയില്‍ നിന്നും പ്രധാനമായും കേരളത്തിലേക്ക് എത്തുന്നത്. 

പൂക്കളം തീര്‍ക്കുന്നതിന് തലേദിവസം തന്നെ പൂക്കളുടെ വില ഉയര്‍ന്നിരിക്കുകയാണ്. പിച്ചിപൂവിന് കിലോയ്ക്ക് ഇരുന്നൂറ് രൂപയാണ് ഇന്നത്തെ വില. മുല്ലപ്പൂവിന് മുന്നൂറു രൂപയും, കോഴിപ്പൂവിന് അറുപത് രൂപയും, റോസാപ്പൂവിന് നൂറ്റിയന്‍പത് രൂപയുമാണ് വില. 

ഇവിടുത്തെ കമ്മിഷന്‍ ഏജന്റുമാരാണ് അതാത് ദിവസങ്ങളിലെ വില നിശ്ചയിക്കുന്നത്. ഇടനിലക്കാരുടെ ഇടപെടലില്‍ നട്ടം തിരിയുന്ന കാലംകൂടിയാണ് മലയാളിക്ക് ഓണക്കാലം. നാളെ മുതല്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് വരെ വില കൂടും. എല്ലാ വര്‍ഷത്തെയും പോലെ ഇത്തവണയും ഉപ്പു തൊട്ടു കര്‍പ്പൂരം വരെ അന്യസംസ്ഥാനങ്ങളെ ആശ്രയിച്ച് ഓണം ആഘോഷിക്കാനാണ് മലയാളിയുടെ വിധി. 

വിപണിയില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകുന്നുണ്ടെങ്കിലും കൂടുതല്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളില്‍ നടത്തിയില്ലെങ്കില്‍ വ്യാജ ഇടനിലക്കാരും ഏജന്റുമാരും ഓണവിപണിയെ പ്രതിസന്ധിയിലാക്കും.

Trending News