മലയാളത്തിന് ഇന്ന് പൊന്നോണം

Last Updated : Sep 4, 2017, 02:03 PM IST
മലയാളത്തിന് ഇന്ന് പൊന്നോണം

"പൂവിലും തളിരിലും വസന്തം വിടര്‍ത്തി
മുറ്റത്തും മനസ്സിലും വര്‍ണ്ണങ്ങള്‍ നിറച്ച്
തുമ്പപൂവിന്‍ മനോഹാരിതയില്‍
കാലങ്ങള്‍ക്കു മുന്‍പേ പൂക്കാലമൊരുക്കി
ഋതുക്കള്‍ നമുക്കായ് കരുതിവെച്ച
തിരുവുല്‍ത്സവം
തിരുവോണം..."

മലയാളിയുടെ ഗൃഹാതുര സ്മരണകളുയർത്തി തിരുവോണം സമാഗതമായിരിക്കുകയാണ്. 

പ്രത്യാശയുടെ വസന്തം വിരിയുന്ന നിറവിന്‍റെ പ്രതീകം പോലെ പ്രതീക്ഷയുടെ ചിറകു വിടർത്തിയെത്തുന്ന ചിങ്ങമാസത്തിലെ തിരുവോണം, സമൃദ്ധിയുടെയും ഐശ്വര്യത്തിന്റേയും പ്രതീകം കൂടിയാണ്.

കാവും, തൊടിയും, പാടവും, കുന്നും താണ്ടി പൂവ് നുള്ളാൻ തുമ്പികളെ പോലെ പാറി നടന്ന ഭൂതകാലം മലയാളിയ്ക്ക് ഉണ്ടായിരുന്നു. അവ തുമ്പപ്പൂ പോലെ പരിശുദ്ധമായിരുന്നു. പിന്നീടെപ്പോഴോ അവയെല്ലാം നഷ്ടപ്പെട്ടു. എങ്കിലും ഓരോ ഓണക്കാലവും നൻമയുടെ പൂമരങ്ങൾ തളിര്‍ക്കാനുള്ളതാണ്.

ഐശ്വര്യപൂര്‍ണ്ണമായ ഒരു കാലത്തിന്‍റെ ഓര്‍മ്മയാണ് ഓണം. പ്രതീക്ഷയുടെ നിറവാണ് ഓണം. നിറഞ്ഞ മനസ്സിന്‍റെ നിറമാണ് ഓണം.

ഓണത്തുമ്പികൾ പാറിനടക്കുന്ന ചിങ്ങവെയിലില്‍ മാവേലിത്തമ്പുരാനെ നമുക്കൊന്നുചേര്‍ന്ന് വരവേല്‍ക്കാം.

നന്മയുടെ തുയിലുണർത്തുപാട്ടുകള്‍ക്കായി കാത്തിരിക്കാം.

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് സീ മീഡിയയുടെ ഓണാശംസകള്‍.

Trending News