ഓണാഘോഷങ്ങള്‍ക്ക് കലാശകൊട്ടായി തൃശൂരില്‍ ഇന്ന് പുലികളിറങ്ങും

അതിരാവിലെ മുതല്‍ തന്നെ പുലികള്‍ ദേഹത്ത് ചായം പൂശാനായുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്.     

Last Updated : Sep 14, 2019, 03:24 PM IST
ഓണാഘോഷങ്ങള്‍ക്ക് കലാശകൊട്ടായി തൃശൂരില്‍ ഇന്ന് പുലികളിറങ്ങും

തൃശൂര്‍: ഓണാഘോഷത്തിന് സമാപനം കുറിച്ചുകൊണ്ട് തൃശൂരില്‍ ഇന്ന് പുലികളിറങ്ങും. അതിനുള്ള ഒരുക്കങ്ങള്‍ തകര്‍ക്കുകയാണ്. 

അതിരാവിലെ മുതല്‍ തന്നെ പുലികള്‍ ദേഹത്ത് ചായം പൂശാനായുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഉച്ചകഴിഞ്ഞ് നാലു മണിയോടെ സ്വരാജ് റൗണ്ടിലേയ്ക്ക് പുലിക്കളി സംഘങ്ങള്‍ പ്രവേശിക്കും.

പുലിക്കളി കാണാനെത്തുന്നവരുടെ തിരക്ക് കണക്കിലെടുത്ത് ഇന്ന്‍ ഉച്ചക്കുശേഷം നഗരത്തില്‍ പോലീസ് ഗതാഗതനിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്. വലിയ പൊലീസ് സന്നാഹങ്ങളാണ് നഗരത്തില്‍ നിയന്ത്രണത്തിനായി എത്തുന്നത്.

ഇ​ക്കു​റി ആ​റ്​ ടീ​മു​ക​ളാണുള്ളത്​. നേരത്തെ പത്തു ടീമുകള്‍ വരെ പുലിക്കളിക്കായി സ്വരാജ് റൗണ്ടിലെത്തിയിരുന്നു. സാമ്പത്തിക പ്രതിസന്ധിമൂലം ഓരോവര്‍ഷം കഴിയുന്തോറും ടീമുകളുടെ എണ്ണം കുറഞ്ഞുവരികയാണ്.

ആറു ടീമുകളിലായി ഏകദേശം മുന്നൂറ് പുലികളാണ് ഉണ്ടാകുക. ഓരോ സംഘത്തിലും കുറഞ്ഞത്‌ 50 പുലികളെയാണ് പ്രതീക്ഷിക്കുന്നത്. കുടവയറുള്ള പുലികള്‍ക്കാണ് നല്ല ഡിമാന്‍ഡ്‌. 

പുലികളുടെ ദേഹത്ത് പുരട്ടുന്ന ചായം അമ്മിക്കല്ലില്‍വെച്ച് അരച്ചെടുക്കുകയാണ് ചെയ്യുക. ഇത്തവണ പെണ്‍പുലികളും തട്ടകത്തില്‍ ഉണ്ടാകും. ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ പുലിക്കളി കാണാന്‍ ആളുകള്‍ എത്തിത്തുടങ്ങും. 

Trending News