)
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ സിംഹവാലൻ കുരങ്ങ് ചത്തു. കുരങ്ങുകൾ തമ്മിലുണ്ടായ കടിപിടിയിലാണ് പരിക്കേറ്റ കുരങ്ങ് ചത്തത്. 23 വയസ്സുള്ള രാമൻ എന്ന ആൺ സിംഹവാലൻ കുരങ്ങാണ് ഇന്ന് രാവിലെ ചത്തത്. ബുധനാഴ്ച കൂട് വൃത്തിയാക്കാനായി കുരങ്ങുകളെ കൂട് മാറ്റുന്നതിനിടയിൽ അപ്രതീക്ഷിതമായി രണ്ടു കുരങ്ങുകൾ പരസ്പരം ആക്രമിക്കുകയായിരുന്നു. അപകടത്തിൽ രാമൻ എന്ന കുരങ്ങന് സാരമായ പരുക്കേറ്റിരുന്നു.
പുറമേയുള്ള പരുക്കുകൾ ചികിത്സിച്ച ശേഷം ആന്തരിക രക്തസ്രാവവും വാരിയെല്ലുകളിൽ ഒടിവും കണ്ടതിനാൽ കുടപ്പനക്കുന്ന് മൾട്ടി സ്പെഷാലിറ്റി ആശുപത്രിയിൽ ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചു. എന്നാൽ അതിനു മുൻപേ കുരങ്ങ് ചത്തു. കോടനാട് വനംവകുപ്പിൽനിന്ന് 2008ൽ ആണ് ഈ കുരങ്ങിനെ തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചത്.
ഇനി മൂന്ന് ആൺകുരങ്ങുകളും മൂന്ന് പെൺ കുരങ്ങുകളുമാണ് മൃഗശാലയിൽ ബാക്കി ഉള്ളത്. കേന്ദ്ര മൃഗശാല അതോറിറ്റിയുടെ സിംഹവാലൻ പ്രജനന പദ്ധതിയിൽ പങ്കാളിയാണ് തിരുവനന്തപുരം മൃഗശാലയും. പദ്ധതിയുടെ ഏകോപന ചുമതലയുള്ള ചെന്നൈ വണ്ടല്ലൂർ മൃഗശാലയിൽനിന്ന് കുരങ്ങുകളെ എത്തിക്കാൻ ശ്രമിക്കുന്നതായി മൃഗശാല ഡയറക്ടർ മഞ്ജുളാദേവി അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.