സംസ്ഥാനത്ത് കോവിഡ് മരണം 28;കൊല്ലത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു!

കൊല്ലത്ത് നിരീക്ഷണത്തില്‍ ഇരിക്കെ മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു.കൊല്ലം തെവലപ്പുറം സ്വദേശി 24 വയസുള്ള മനോജാണ് മരിച്ചത്.

Last Updated : Jul 7, 2020, 08:46 PM IST
സംസ്ഥാനത്ത് കോവിഡ് മരണം 28;കൊല്ലത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു!

കൊല്ലം:കൊല്ലത്ത് നിരീക്ഷണത്തില്‍ ഇരിക്കെ മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു.കൊല്ലം തെവലപ്പുറം സ്വദേശി 24 വയസുള്ള മനോജാണ് മരിച്ചത്.

ദുബായില്‍ നിന്ന് നാട്ടിലെത്തി ഇയാള്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു,നാല് ദിവസം മുന്‍പാണ് മനോജും സുഹൃത്തും നാട്ടിലെത്തിയത്.

ഇരുവരും കൊട്ടാരക്കരയിലെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു,ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ 
സ്രവ പരിശോധനയ്ക്കായി കൊണ്ട് പോകാനിരിക്കെയാണ് പുലര്‍ച്ചെ മനോജ്‌ മരിച്ചത്,

Also Read:സംസ്ഥാനത്ത് ഇന്ന് 272 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

 

തുടര്‍ന്ന് ട്രൂനാറ്റ് പരിശോധന നടത്തി ഇതിലാണ് കോവിഡ് സ്ഥിരീകരിച്ചത്,സ്രവം ലാബ് പരിശോധനയ്ക്ക് അയക്കുകയും ചെയ്തു.

ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28 ആയി,കൊല്ലം ജില്ലയില്‍ മാത്രം മൂന്ന് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

More Stories

Trending News