മണി കിലുക്കം നിലച്ചിട്ട് ഇന്ന്‍ ഒരു വര്‍ഷം; ദുരൂഹതകൾ നീക്കണമെന്നാവശ്യപ്പെട്ട് സഹോദരൻ നടത്തുന്ന നിരാഹാര സമരം അനിശ്ചിതകാല സമരമാക്കി

നടൻ കലാഭവൻ മണിയുടെ മരണം നടന്നിട്ട് ഒരു വര്‍ഷം തികയുന്ന സാഹചര്യത്തില്‍ ഫോറൻസിക് പരിശോധനാ ഫലം അട്ടിമറിച്ചത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരൻ രാമകൃഷ്ണൻ നടത്തുന്ന നിരാഹാര സമരം അനിശ്ചിതകാല സമരമാക്കാന്‍ തീരുമാനം. ചാലക്കുടി കലാമന്ദിറിൽ സഹോദരൻ നടത്തിവന്ന മൂന്നുദിവസത്തെ സമരം അനിശ്ചിതകാലത്തേക്കു നീട്ടാനാണ് തീരുമാനം. 

Last Updated : Mar 6, 2017, 03:23 PM IST
മണി കിലുക്കം നിലച്ചിട്ട് ഇന്ന്‍ ഒരു വര്‍ഷം; ദുരൂഹതകൾ നീക്കണമെന്നാവശ്യപ്പെട്ട് സഹോദരൻ നടത്തുന്ന നിരാഹാര സമരം അനിശ്ചിതകാല സമരമാക്കി

തൃശൂർ: നടൻ കലാഭവൻ മണിയുടെ മരണം നടന്നിട്ട് ഒരു വര്‍ഷം തികയുന്ന സാഹചര്യത്തില്‍ ഫോറൻസിക് പരിശോധനാ ഫലം അട്ടിമറിച്ചത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരൻ രാമകൃഷ്ണൻ നടത്തുന്ന നിരാഹാര സമരം അനിശ്ചിതകാല സമരമാക്കാന്‍ തീരുമാനം. ചാലക്കുടി കലാമന്ദിറിൽ സഹോദരൻ നടത്തിവന്ന മൂന്നുദിവസത്തെ സമരം അനിശ്ചിതകാലത്തേക്കു നീട്ടാനാണ് തീരുമാനം. 

രാമകൃഷ്ണന്‍റെ സമരത്തോട് സംസ്ഥാന സർക്കാരിന്‍റെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവുമില്ലാത്തതുകൂടി കണക്കിലെടുത്താണ് സമരം അനിശ്ചിതകാലത്തേക്കു നീട്ടുന്നത്.

മൂന്ന് ദിവസത്തേക്ക് പ്രഖ്യാപിച്ച സമരം ഇന്ന് അവസാനിക്കേണ്ടതായിരുന്നു. സർക്കാർ പ്രഖ്യാപിച്ച സി.ബി.ഐ അന്വേഷണം ഉടൻ തുടങ്ങണമെന്ന് ബന്ധുക്കൾ ആവശ്യപ്പെടുന്നു. മണി മരിച്ചിട്ട് ഇന്ന് ഒരു വർഷം തികഞ്ഞു.

കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐയെ ഏല്‍പിക്കാന്‍ നടപടിയെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. 

Trending News